
മുളിയാർ/ കാസർകോട്: കേന്ദ്ര മന്ത്രിമാരുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ കർഷക സമരക്കാർക്ക് നേരെവാഹനം കയറ്റി കൊല്ലുകയും പോലീസി നെ ഉപയോഗിച്ച് നരഹത്യ നടത്തുകയും ചെയ്ത കേന്ദ്ര സർക്കാറിൻ്റെ മനുഷ്യത്വരഹിത നടപടിക്കെതിരെ സ്വാതന്ത്ര കർഷക സംഘം. സംഘടന സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി സ്വതന്ത്ര കർഷക സംഘം മുളിയാർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ബോവിക്കാനത്ത് പ്രതിഷേധ ധർണ്ണ നടത്തി.

ധർണ്ണ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കുഞ്ഞി കൊൾത്തിങ്കര അധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഷെരീഫ് കൊടവഞ്ചി, ബി.എം അഷ്റഫ്, ബി.എം അബൂബക്കർ, മൻസൂർ മല്ലത്ത്, അബ്ബാസ് കൊൾച്ചപ്പ്, ഷെഫീഖ് ആലൂർ, അബൂബക്കർ ചാപ്പ, അബ്ദുൾ ഖാദർ മുക്രി, റംഷീദ് ബാലനടുക്കം, അബ്ദുൾ റഹിമാൻ കോളോട്ട്, ഐ.ബി സിദ്ധീഖ് എന്നിവർ സംബന്ധിച്ചു.
