മുഖ്യമന്ത്രിക്ക് എതിരെ മൈക്രോ ഫോണിലൂടെ അസഭ്യം; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന് എതിരെ പൊലീസ് കേസ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിക്ക് എതിരെ മൈക്രോ ഫോണിലൂടെ അസഭ്യം; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന് എതിരെ പൊലീസ് കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെ അസഭ്യം പറഞ്ഞതിന് യുവാവിനെതിരെ കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന് എതിരെയാണ് കേസ് എടുത്തത്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്രോ ഫോണിലൂടെയാണ് അസഭ്യം പറഞ്ഞത്.

സഹോദരൻ്റെ കസ്റ്റഡി മരണത്തിൽ നടപടിക്ക് വേണ്ടി വർഷങ്ങളായി സമരത്തിലാണ് ശ്രീജിത്ത്. ജാതീയമായ അധിക്ഷേപവും ശ്രീജിത്ത് നടത്തിയതായി പൊലീസ് പറയുന്നു. സഹോദരൻ ശ്രീജിവിൻ്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത്.

പിന്തുണ അറിയിച്ചെങ്കിലും നടപടിഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു.”ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. സമരം വീണ്ടും തുടരുകയാണ്. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല.

ഞാന്‍ സമരം തുടരാന്‍ പോവുകയാണ്. മരണം വരെ ഞാന്‍ നിരാഹാപര സമരം തുടരും”‘. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ സമരം ചെയ്യുമെന്നാണ് ശ്രീജിത്ത് ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞത്.

0Shares