സ്വർണ്ണ വ്യാപാരിയെ മർദ്ദിച്ച് അവശനാക്കി 65 ലക്ഷം രൂപയുമായി കടന്നു കളഞ്ഞ സംഭവം; പ്രതികള്‍ക്കായി സി. സി. ടി. വി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്

  • Post category:local news
  • Reading time:2 mins read
You are currently viewing സ്വർണ്ണ വ്യാപാരിയെ മർദ്ദിച്ച് അവശനാക്കി 65 ലക്ഷം രൂപയുമായി കടന്നു കളഞ്ഞ സംഭവം; പ്രതികള്‍ക്കായി സി. സി. ടി. വി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്

പ യ്യന്നൂർ ഏച്ചിലാംവയലിൽ ഇന്നോവ കാർതകർത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാർഡ്രൈവർ മഹാരാഷ്ട്ര സ്വദേശി രാഹുൽ മഹാദേവ് കാസര്‍കോട് ടൌണ്‍ സ്റ്റേഷൻ ഇൻസ്പെക്ടർ പി അജിത് കുമാർ മുമ്പാകെ പരാതി നല്‍കിയിരുന്നു. കാസര്‍കൊട്ടെക്ക് എത്തിയ തലശേരി ക്വട്ടേഷൻ സംഘം രണ്ടു കാറുകളിലായി മൊഗ്രാൽ പുത്തൂർ റോഡിൽ സ്വർണ്ണവ്യാപാരി സഞ്ചരിച്ച ഇന്നോവ കാറിനെ വളഞ്ഞ് പിടികൂടുകയും പിന്നീട് മർദ്ദിച്ച് അവശനാക്കി സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട65 ലക്ഷം രൂപയുമായി കടന്നു കളയുകയായിരുന്നു.

സംഭവത്തിലെ പ്രതികളെ കണ്ടെത്താൻ പോലീസ് സി. സി. ടി. വി ദൃശ്യങ്ങൾ പുറത്ത് വിട്ടു. ഏതാനും പ്രതികളുടെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന സി. സി. ടി. വിയിൽ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അഞ്ചു പേർക്കെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ കാസർകോട് ഡി. വൈ. എസ്. പിയുടെ 9497990147 എന്ന നമ്പറിലോ, കാസർകോട് ഇൻസ്‌പെക്ടറുടെ 9497987217 എന്ന നമ്പറിലോ അറിയിക്കണം.

കഴിഞ്ഞ ദിവസം രാത്രി നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ എസ്.ഐ.പി. യദു കൃഷ്ണനും സംഘവും വാഹനം കസ്റ്റഡിയിലെടുത്തെങ്കിലും ഇതുവരെയും കാർ അന്വേഷിച്ചു വരാത്ത ഘട്ടത്തിലാണ് ഹവാല സ്വർണ്ണ കടത്ത് സംഘത്തിലെ ഇടനിലക്കാർ ഇന്ന് പരാതിയുമായി കാസര്‍കോട് സി. ഐ മുമ്പാകെ എത്തിയത്. എന്നാൽ യഥാർത്ഥ പരാതിക്കാരെ കണ്ടെത്തുന്നതിനിടെയാണ് സ്വർണ്ണവ്യാപാരിയുടെ ഡ്രൈവർ പരാതിയുമായി എത്തിയത്.

സ്വർണ്ണ ഇടപാടുകാരന്‍റെ കാർ പയ്യന്നൂർ ഏച്ചിലാം വയൽ കരിങ്കുഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.കെ.എ.19 എം.ഡി. 9200 നമ്പർ ഇന്നോവ കാറാണ് സീറ്റും മറ്റും കുത്തി കീറി നശിപ്പിച്ച നിലയിൽ കണ്ടെത്തിയthത്. മൊഗ്രാൽപുത്തൂർ പാലത്തിനടുത്ത് പുഴക്കരയിൽ വെച്ച് ബുധനാഴ്ച ഉച്ചയ്ക്കാണ് തട്ടികൊണ്ടു പോകൽ സംഭവം നടന്നതെന്നാണ് വിവരം.

തട്ടികൊണ്ടുപോകലിന് ദൃക്സാക്ഷിയായ മത്സ്യതൊഴിലാളിയാണ് സംഭവം പോലീസിനെ അറിയിച്ചത്നി മിഷങ്ങൾക്കകം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും തട്ടികൊണ്ടു പോയ സംഘത്തെ കണ്ടെത്താനായില്ല മൂന്ന് കാറുകൾ ഒരുമിച്ച് പോകുന്ന സി. സി. ടി. വി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.

സ്വർണ്ണ ഇടപാടുകാരന്‍റെ കാർ മൊഗ്രാൽ പാലം കടന്നതോടെ ഒരു ഇന്നോവ മറികടന്ന് മുന്നിൽ കയറി തടസം സൃഷ്ടിച്ചു. പിന്നിൽ മറ്റൊരു ഇന്നോവയും തടസ്സം സൃഷ്ടിച്ചതോടെ മർവാടിയുടെ കാർ പുഴക്കരയിലേക്ക് ഇറക്കി.


രണ്ട് ഇന്നോവയയിൽ നിന്നും ഇറങ്ങിയ സംഘം കാറിന്‍റെ ഡ്രൈവർ സീറ്റിന്‍റെ സൈഡ് ഗ്ലാസ് പൊളിച്ച് സ്വർണ്ണ ഇടപാടുകാരനെ വലിച്ച് പുറത്തിറക്കി ഇന്നോവ കാറിൽ കയറ്റുകയും സംഘത്തിലെ മറ്റൊരാൾ സ്വർണ്ണ ഇടപാടുകാരൻ വന്ന കാറിൽ കയറി മൂന്ന് വാഹനങ്ങളും കാസർകോട് ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു.

മൂന്ന് വാഹനങ്ങളും കണ്ണൂർ ഭാഗത്തേക്കാണ് പുറപ്പെട്ടതെങ്കിലും പയ്യന്നൂരിൽ വെച്ച് കാറിൽരഹസ്യ അറയുണ്ടെന്ന സംശയത്തിൽ സീറ്റും മറ്റും കുത്തി കീറി ഉപേക്ഷിക്കുകയായിരുന്നു. കാസർകോട് ഡി. വൈ. എസ്. പി, പി ബാലകൃഷ്ണൻ നായരുടെയും കാസർകോട് ഇൻസ്പെക്ടർ അജിത് കുമാറിന്‍റെയും നേത്യത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കേസന്വേഷിക്കുന്നത്.

0Shares