
ബോവിക്കാനം/ കാസര്‍കോട്: മുളിയാർ സി.എച്ച്.സി. യിൽ ആരോഗ്യ മന്ത്രി കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഡയാലിസിസ് സെൻ്റർ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് മുസ്‌ലിം ലീഗ് മുളിയാർ പഞ്ചായത്ത് ഭാരവാഹികളുടെയും വാർഡ് പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു.ഇതോടൊപ്പം റംസാൻറിലീഫും, ശിഹാബ് തങ്ങൾ സമാശ്വാസ പെൻഷനും ഊർജ്ജിതമാക്കാൻ കീഴ് ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.

കോവിഡ് വാക്സിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ജനസഹായ കേന്ദ്രം ബോവിക്കാനം ടൗൺ, പൊവ്വൽ ടൗൺ, കോട്ടൂർ മുസ്‌ലിം ലീഗ് ഓഫീസ് ,അല്ലാമ നഗർ മുസ്‌ലിം ലീഗ് ഓഫീസ്, എടനീർ എന്നിവിടങ്ങളിൽ ഹെൽപ്പ് ഡസ്ക്ക് സ്ഥാപിച്ച് സൗജന്യ സേവനം നൽകും.
യോഗത്തില്‍ പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എ.ബി. ശാഫി,എം.കെ. അബ്ദുൽ റഹ്മാൻ ഹാജി, ബാത്തിഷ പൊവ്വൽ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, സി.സുലൈമാൻ, എ.കെ.യൂസുഫ്, മാർക്ക് മുഹമ്മദ്, ഷെരീഫ് മല്ലത്ത്, ഹമീദ് മല്ലം എന്നിവര്‍ പ്രസംഗിച്ചു.
