മഞ്ചേശ്വരത്ത് എ.കെ.എം. അഷ്‌റഫ് മുന്നിലെത്തും; എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം മികച്ചതെന്ന് ട്വന്റിഫോര്‍ പ്രീപോള്‍ സർവേയിൽ ജനങ്ങൾ

  • Post category:local news / news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്ത്  എ.കെ.എം. അഷ്‌റഫ് മുന്നിലെത്തും; എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ  പ്രവര്‍ത്തനം മികച്ചതെന്ന് ട്വന്റിഫോര്‍ പ്രീപോള്‍ സർവേയിൽ ജനങ്ങൾ

ഇത്തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് യു.ഡി.എഫിന് വിജയ സാധ്യതയെന്ന് ട്വന്റിഫോര്‍ പ്രീപോള്‍ സര്‍വേ ഫലം പറയുന്നു. 42 ശതമാനം പേര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം. അഷ്‌റഫ് മുന്നിലെത്തുമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. അതേസമയം, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ വിജയിക്കുമെന്ന് 34 ശതമാനം പേരും ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി വി.വി.രമേശന്‍ വിജയിക്കുമെന്ന് 24 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് സര്‍വെയില്‍ രേഖപ്പെടുത്തിയത് മഞ്ചേശ്വരം മണ്ഡലത്തിലെ 48 ശതമാനം പേരാണ്. നിലവിലെ എം.സി. കമറുദ്ദീന്‍ എം.എല്‍.എയുടെ പ്രകടനം എങ്ങനെ എന്ന ചോദ്യത്തിന് വളരെ മികച്ചതെന്ന് 20 ശതമാനം പേരും, മികച്ചത് എന്ന് 25 ശതമാനം പേരും, ശരാശരി മാത്രം എന്ന് 30 ശതമാനം പേരും, മോശമാണെന്ന് 15 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി.

0Shares