
അസമിലെ രണ്ട് ജയിലുകളിൽ ഒരു മാസത്തിനിടെ എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചത് 85 പേർക്ക്. നാഗോണിലെ സെൻട്രൽ, സ്‌പെഷ്യൽ ജയിലുകളിലാണ് എച്ച്ഐവി രോഗബാധിതരെ കണ്ടെത്തിയത്.

പലർക്കും ജയിലിൽ എത്തുന്നതിനു മുൻപ് തന്നെ രോഗ ബാധ ഉണ്ടായിരുന്നെന്ന് നാഗോൺ ഹെൽത്ത് സർവീസ് ജോയിന്റ് ഡയറക്ടർ അതുൽ പതോർ പറഞ്ഞു. സെൻട്രൽ ജയിലിൽ 40പേർക്കും സ്‌പെഷ്യൽ ജയിലിൽ 45പേർക്കുമാണ് ഇതുവരെ രോഗം ബാധിച്ചത്. ഇവരിൽ പലരും മയക്കുമരുന്ന് കേസിലെ പ്രതികളാണ്.
മയക്കുമരുന്നിന് അടിമകളായ തടവുകാരിലാണ് രോഗം കണ്ടെത്തിയത്. എന്നാൽ, രോഗബാധ റിപ്പോർട്ട് ചെയ്തവരിൽ നിന്ന് മറ്റ് തടവുകാരിൽ അസുഖം പടർന്നിട്ടില്ലെന്ന് ജയിൽ അധികൃതർ പറയുന്നു.
