കാസർകോട് അനധികൃത വഴിയോര കച്ചവടം കച്ചവടം നടത്തിയാല്‍ ഇനി പിടി വീഴും; മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറുമാസം തടവും ശിക്ഷ

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് അനധികൃത വഴിയോര കച്ചവടം കച്ചവടം നടത്തിയാല്‍ ഇനി പിടി വീഴും; മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറുമാസം തടവും ശിക്ഷ

കാസർകോട്: മതിയായ രേഖകളില്ലാതെ പാതയോര കച്ചവടം നടത്തിയാല്‍ ഇനി പിടി വീഴും. മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കും. ഭക്ഷ്യ സുരക്ഷാനിയമം 2006 പ്രകാരമാണിത്. ഭക്ഷ്യ ഉല്പന്നങ്ങള്‍ വില്‍പന നടത്തുന്നതിനുള്ള ലൈസന്‍സ്, ഭക്ഷ്യസാധനങ്ങള്‍ വാങ്ങിയതിന്റെ ബില്‍, ലാബ് പരിശോധന റിപ്പോര്‍ട്ട് എന്നിവയുണ്ടെങ്കില്‍ വില്പന നടത്താം.

എന്നാല്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ജില്ലയുടെ ദേശീയ പാത 66, കെ. എസ്. ടി. പി റോഡ്, സംസ്ഥാന ഹൈവേ തുടങ്ങിയ പ്രധാന റോഡുകളില്‍ ഭക്ഷ്യ വസ്തുക്കളും കശുവണ്ടി പരിപ്പും പച്ചക്കറികളും മറ്റും വില്‍പന നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷ സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി. ലൈസന്‍സ് ഇല്ലാതെ കച്ചവടം നടത്തിയാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഉദയന്‍റെ നേതൃത്വത്തില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ കെ. പി മുസ്തഫ മുഹമ്മദ് അറാഫത്ത് എന്നിവരുള്‍പ്പെടുന്ന സംഘം പിടികൂടിയ കശുവണ്ടി പരിപ്പ് ലാബ് പരിശോധനയ്ക്ക് അയച്ചു. പരിശോധന വരും ദിവസങ്ങളിലും തുടരും. ആദ്യഘട്ടത്തില്‍ ബോധവത്കരിക്കുകയാണ് ചെയ്യുക. കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടും നിയമ വിരുദ്ധ വില്‍പ്പന തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കും. അംഗീകാരമില്ലാതെ വില്‍പന നടത്തുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം www.fssai.gov.in എന്ന വെബ് സൈറ്റില്‍ 100 രൂപ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്താല്‍ രജിസ്‌ടേഷന്‍ ലഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി ലൈസന്‍സിന് അപേക്ഷിക്കാനാകും. രേഖകളില്ലാതെ വില്‍പന നടത്തുന്നവര്‍ക്കെതിരെ മൂന്ന് മുതല്‍ അഞ്ച ലക്ഷം രൂപ വരെ പിഴ ഈടാക്കും.

0Shares