“ഇല വീഴാ പൂഞ്ചിറ” ഇന്ന് തീയേറ്ററുകളിൽ എത്തും

  • Post category:entertainment
  • Reading time:1 min read
You are currently viewing “ഇല വീഴാ പൂഞ്ചിറ” ഇന്ന്  തീയേറ്ററുകളിൽ എത്തും

 പ്രശസ്ത തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇല വീഴാ പൂഞ്ചിറ’ ഇന്ന് തീയേറ്ററുകളിലെത്തും. ജോസഫിനും നായാട്ടിനും ശേഷം ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡോൾബി വിഷൻ 4കെ എച്ച്ഡിആറിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. സൗബിനാണ് ചിത്രത്തിലെ നായകൻ.

സമുദ്രനിരപ്പിൽ നിന്ന് 3,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശത്താണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ശബ്ദത്തിനും വിഷ്വലുകൾക്കും വളരെ പ്രാധാന്യമുള്ളതും പ്രേക്ഷകർക്ക് ഒരു പുതിയ ദൃശ്യ- ശ്രവ്യ അനുഭവം വാഗ്ദാനം ചെയ്യുന്ന ഒരു ചിത്രമാണിത്.

സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്‍റണി ജോസഫ് എന്നിവരാണ് ‘ഇല വീഴാ പൂഞ്ചിറ’യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കപ്പേളയ്ക്ക് ശേഷം കഥാസ് അൺടോൾഡിന്‍റെ ബാനറിൽ വിഷ്ണു വേണുവാണ് ചിത്രം നിർമ്മിക്കുന്നത്.

0Shares