
ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വെള്ളിയാഴ്‌ച ആരംഭിക്കും. ഫെസ്റ്റിവലിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.iffk.in ല്‍ ലോഗിന്‍ ചെയ്‌തോ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ പ്രതിനിധികള്‍ക്ക് ചിത്രങ്ങള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്. 24 മണിക്കൂറിന് മുമ്പ് വേണം ചിത്രങ്ങള്‍ ബുക്ക് ചെയ്യേണ്ടത്. രാവിലെ എട്ട് മുതല്‍ സീറ്റുകള്‍ പൂര്‍ണ്ണമാകുന്നതുവരെയാണ് റിസര്‍വേഷന്‍ അനുവദിക്കുക.

രജിസ്ട്രേഷന്‍ നമ്പറും പാസ് വേര്‍ഡും സിനിമയുടെ കോഡും ഉപയോഗിച്ചാണ് സീറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. നിശാഗന്ധി ഓപ്പണ്‍ തിയേറ്ററില്‍ ഒഴികെ എല്ലാ തിയേറ്ററുകളിലും റിസര്‍വേഷന്‍ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി മൂന്ന് ചിത്രങ്ങള്‍ വരെ ബുക്ക് ചെയ്യാവുന്നതാണ്.
ടാഗോര്‍, കൈരളി, ഏരീസ് പ്ലക്സ് എന്നീ തിയേറ്ററുകളില്‍ റിസര്‍വേഷന്‍ ഹെല്പ് ഡെസ്കുകള്‍ ഉണ്ടാകും. ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഹെല്പ് ഡെസ്കുകളുടെ സഹായത്തോടെ സീറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അക്കാദമി സെക്രട്ടറി സി.അജോയ് അറിയിച്ചു.
