രസം കുടിച്ചാൽ കൊറോണ വൈറസ് ചത്തുപോകും, അല്ലെങ്കില്‍ ഓടിപ്പോകും; പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing രസം കുടിച്ചാൽ കൊറോണ വൈറസ് ചത്തുപോകും, അല്ലെങ്കില്‍ ഓടിപ്പോകും; പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി

രസം കുടിച്ചാൽ കൊറോണ വരില്ല പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി രാജേന്ദ്ര ബാലാജി. “ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ രസവും സാമ്പാറും ഭാഗമാക്കുക. അര ഗ്ലാസോ ഒരു ഗ്ലാസോ രസം ദിവസവും കുടിക്കുക. കൊറോണ വൈറസ് ചത്തുപോകും, അല്ലെങ്കില്‍ ഓടിപ്പോകും.

ഞാന്‍ ദിവസവും രസം കുടിക്കും. എവിടെ പോയാലും രസം കുടിക്കുന്നത് മുടക്കില്ല” – രാജേന്ദ്ര ബാലാജി പറഞ്ഞു. നമ്മുടെ നാട്ടിൽ കൊറോണ ബാധിച്ചുള്ള മരണനിരക്ക് കുറയാൻ കാരണം നമ്മുടെ ഭക്ഷണ ക്രമം ആണ് എന്നും കുരുമുളക്കും, ഇഞ്ചിയും കൂടുതൽ ഉപയോഗിക്കുന്നത് കൊണ്ടും മഞ്ഞൾ തേച്ചു കുളിക്കുന്നത് കൊണ്ടും ആണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

0Shares