ഇങ്ങനെ പോയാൽ ബദിയടുക്ക പഞ്ചായത്ത് ബി.ജെ.പി ഭരിക്കും; മുസ്‌ലിം ലീഗ് നേതാക്കളുടെ നിസ്സംഗതക്ക് മറുപടി നൽകാനുറച്ച് ഒരുവിഭാഗം യുവാക്കൾ; ലീഗ് നേതാവ് മാഹിൻ കേളോട്ടിന്‍റെ സ്വന്തം വാർഡ് കഴിഞ്ഞ തവണ നഷ്ടപ്പെട്ടതും ഓർമ്മപ്പെടുത്തി ലീഗ് അണികൾ

You are currently viewing ഇങ്ങനെ പോയാൽ ബദിയടുക്ക പഞ്ചായത്ത് ബി.ജെ.പി ഭരിക്കും; മുസ്‌ലിം ലീഗ് നേതാക്കളുടെ നിസ്സംഗതക്ക് മറുപടി നൽകാനുറച്ച് ഒരുവിഭാഗം യുവാക്കൾ; ലീഗ് നേതാവ് മാഹിൻ കേളോട്ടിന്‍റെ സ്വന്തം വാർഡ് കഴിഞ്ഞ തവണ നഷ്ടപ്പെട്ടതും ഓർമ്മപ്പെടുത്തി ലീഗ് അണികൾ

ഇലക്ഷൻ സ്പെഷ്യൽ

ബദിയടുക്ക/ കാസർകോട്: സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ബദിയടുക്ക ഗ്രാമ പഞ്ചായത്തിലും മുസ്‌ലിം ലീഗിൽ ഐക്യ കുറവ്. യുവാക്കൾ മുന്നോട്ട് വെച്ച നിർദേശങ്ങൾ പാർട്ടി നേതൃത്വം ഗൗരവത്തിൽ എടുത്തില്ല എന്നാണ് ഒരു വിഭാഗം ലീഗ് പ്രവർത്തകർ പറയുന്നത്. ജനറൽ വാർഡായ പത്തം വാർഡിൽ പ്രസിഡന്റ് സ്ഥാനാർത്ഥി എന്ന ലേബലിൽ സംവരണ സ്ഥാനാർത്ഥിയെ നിർത്തിയതിലും നാട്ടുകാരിൽ വിയോജിപ്പുണ്ട്. സംവരണമുള്ള പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വനിതാ സീറ്റ് മറ്റു വാർഡുകളിൽ നിലനിൽക്കുമ്പോഴാണ് പാർട്ടി ഏകപക്ഷിയ നിലപാടെടുത്തതെന്നും ലീഗ് പ്രവർത്തകരായ യുവാക്കൾ പറയുന്നു.

നേതാക്കളോടുള്ള വിയോജിപ്പ് കാരണം സ്വതന്ത്ര സ്ഥാനാർത്ഥിയെ വിജയിപ്പിക്കുമെന്ന നിലപാടിലാണ് പിണങ്ങി നിൽക്കുന്ന ലീഗ് പ്രവർത്തകർ. നാട്ടുകാരനായ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം കൊഴുപ്പിക്കാനാണ് വാർഡിലെ യുവാക്കൾ തയ്യാറെടുക്കുന്നത്. ലീഗിനകത്തെ പടലപ്പിണക്കം കാരണമാണ് കഴിഞ്ഞ തെരഞ്ഞടുപ്പിൽ ലീഗ് നേതാവായ മഹിള കേളോട്ടിന്‍റെ സ്വന്തം വാർഡ് ചെടേക്കാൽ ലീഗിന് നഷ്ടമായത്. അതിന് പിന്നാലെയാണ് മാഹിൻ കേളോട്ടിന് അതീവ സ്വാധീനമുള്ള പത്താം വാർഡ് ബീജന്തടുക്കയിലും ഇത്തവണ പ്രശ്നങ്ങൾ ഉടലെടുത്തത്.

ലീഗിനകത്തെ വിയോജിപ്പ് കാരണം ബദിയടുക്ക പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് അനുകൂലമാകാനാണ് സാധ്യത. ഏത് വിധേനയും ഈ തെരഞ്ഞടുപ്പിൽ പഞ്ചായത്ത് ഭരണം പിടിക്കുമെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായാണ് കോൺഗ്രസ്സുകാരനായ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ തന്നെ ബി.ജെ.പി സ്വന്തം പാളയത്തിലേക്ക് എത്തിച്ചത്. ബി.ജെ.പിക്ക് ഒപ്പം ചേർന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ടും അദ്ദേഹത്തിന്‍റെ ഭാര്യയും ബി.ജെ.പി സ്ഥാനാർത്ഥിയായി ഇപ്പോൾ മത്സര രംഗത്തുണ്ട്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി കഴിഞ്ഞാലുടൻ വാശിയേറിയ തെരഞ്ഞടുപ്പ് ചൂടിലേക്ക് ബദിയടുക്കയും മാറും. അതേസമയം ബദിയടുക്കയിൽ പാർട്ടിക്കകത്ത് വലിയ പ്രശ്നങ്ങൾ ഇല്ലന്നും സംവരണമുള്ള പ്രസിഡന്റ് സ്ഥാനാർത്ഥി ജനറൽ വാർഡിൽ നിന്നും മത്സരിക്കുന്ന ഒരു വിയോജിപ്പ് മാത്രമാണ് ഉള്ളതെന്നും അത് പരിഹരിക്കുമെന്നും ലീഗ് നേതാവ് മാഹിൻ കേളോട്ട് ചാനൽ ആർ.ബിയോട് പറഞ്ഞു.

0Shares