
കേരളത്തിലെ കോൺഗ്രസിൽ മാറ്റങ്ങൾ അനിവാര്യമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കേരളത്തിലെ കോൺഗ്രസിന് നിലവിലെ രീതിയിൽ മുന്നോട്ടു പോകാനാവില്ല. ഒരു വിഷയത്തിൽ നേതാക്കൾ പലതരം നിലപാടുകൾ സ്വീകരിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ മാറ്റങ്ങൾ അനിവാര്യമാണ്.

ഇപ്പോൾ തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ ആശയകുഴപ്പം വ്യക്തമാണെന്നും ഹൈക്കമാൻഡിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. അതേപോലെ തന്നെ, എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കില്ലെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരാളല്ല കോണ്‍ഗ്രസ്സിനെ നയിക്കുക, കൂട്ടായ നേതൃത്വമാകും പ്രചാരണം നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
