
2000ൽ പുറത്തിറങ്ങിയ ഷാരുഖാൻ ചിത്രമാണ് മൊഹബത്തേൻ. ചിത്രത്തിലെ ആങ്കൈൻ ഖുലി എന്ന പാട്ട് ഒരു എവർഗ്രീൻ ഹിറ്റ് ഗാനമാണ്. ഈ പാട്ടാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാട്ട് വൈറലാക്കിയത് ഒരു ചൈനീസ് പെൺകുട്ടി ആണെന്നതാണ് ഏറെ കൗതുകകരം.

2018 മുതൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. കാവേരി എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ ഷെയർ ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത് കൊണ്ട് പാട്ടുപാടുന്ന ചൈനീസ് പെൺകുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
