വിദേശത്തുള്ള ഭര്‍ത്താവ് പണം അയക്കുന്നില്ല; മക്കളെ ക്രൂരമായി മര്‍ദ്ദിച്ച് യുവതി

  • Post category:news
  • Reading time:1 min read
You are currently viewing വിദേശത്തുള്ള ഭര്‍ത്താവ് പണം അയക്കുന്നില്ല; മക്കളെ ക്രൂരമായി മര്‍ദ്ദിച്ച് യുവതി

വിദേശത്തുള്ള ഭര്‍ത്താവ് ചെലവിന് പണം അയക്കാറില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇടുക്കി അണക്കരയിലാണ് സംഭവം. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ അന്വേഷണം ആരംഭിച്ചു. ഇവര്‍ക്കെതിരേ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി സി.ഡബ്യു.സി ചെയര്‍മാന്‍ അറിയിച്ചു.

അതേസമയം, വീഡിയോ ദൃശ്യങ്ങള്‍ നാടകമാണെന്നും ഭര്‍ത്താവ് പണം അയക്കാത്തതിനാല്‍ ഗതി കെട്ടതോടെ കുട്ടികളുടെ സമ്മതത്തോടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

0Shares