സമാധാനമുള്ള രാജ്യം; 18-ാം വര്‍ഷവും മുന്നിലെത്തി ഐസ്‌ലാൻഡ്, ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ

You are currently viewing സമാധാനമുള്ള രാജ്യം; 18-ാം വര്‍ഷവും മുന്നിലെത്തി ഐസ്‌ലാൻഡ്, ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ

ഐസ്‌ലാൻഡ്, ഡെന്മാര്‍ക്ക്, അയര്‍ലൻഡ്.. ഏതൊരു ലോകസഞ്ചാരിയും പോകാൻ ആഗ്രഹിക്കുന്ന മൂന്ന് രാജ്യങ്ങള്‍ എന്നതിനേക്കാള്‍ എന്താണ് ഇവ തമ്മിലുള്ള ബന്ധം? വടക്കുപടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങള്‍, അതിമനോഹരമായ കാലാവസ്ഥ, പച്ചപ്പ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാലും ഈ രാജ്യങ്ങള്‍ത്ത് തമ്മില്‍ പരസ്പരം ഒരു ബന്ധമുണ്ട്. ലോകത്തില്‍ ഏറ്റവും സമാധാനപൂര്‍ണ്ണമായ രാജ്യങ്ങള്‍.

അനുദിനം ക്ഷതമേറ്റു കൊണ്ടിരിക്കുന്ന സമാധാന ശ്രമങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇടയില്‍ ഇങ്ങനെയൊരു നേട്ടം എന്തുകൊണ്ടും ആഘോഷിക്കേണ്ട ഒന്നാണ്. 2007ല്‍ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആൻഡ് പീസിന്‍റെ നേതൃത്വത്തിലാണ് ഗ്ലോബല്‍ പീസ് ഇൻഡക്സ് 2023 ലോകത്തിലെ ഏറ്റവും സമാധാന പൂര്‍ണ്ണമായ രാജ്യങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഐസ്‌ലാൻഡ്

2008 മുതല്‍ ലോകത്തിലെ ഏറ്റവും സമാധാനപൂര്‍ണ്ണമായ രാജ്യമാണ് ഐസ്‌ലാൻഡ്. തുടര്‍ച്ചയായി 18-ാം വര്‍ഷമാണ് ഐസ്‌ലാൻഡ് ഈ സ്ഥാനം സ്വന്തമാക്കുന്നത്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നു കൂടിയായ ഇവിടം അതിമനോഹരമായ കാഴ്‌ചകളാലും സാഹസിക യാത്രാനുഭവങ്ങളാലും ആരെയും ആകര്‍ഷിക്കുന്നു. അവിടുത്തെ രാത്രി ജീവിതവും ആകര്‍ഷണമാണ്.

ഡെന്മാര്‍ക്ക്

സ്‌കാന്‍ഡിനേവിയൻ രാജ്യമായ ഡെന്മാര്‍ക്ക് ലോകത്തിലെ സമാധാന പൂര്‍ണ്ണമായ രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് വന്നിരിക്കുന്നത്. ബജറ്റ് യാത്രകള്‍ക്ക് പറ്റിയ ഇടമല്ലെങ്കില്‍ പോലും ഡെന്മാര്‍ക്ക് നിരവധി സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ദേശീയോദ്യാനങ്ങള്‍, ഫോറസ്റ്റുകള്‍, ബീച്ചുകള്‍ തുടങ്ങിയവയാണ് ഇവിടെ ആസ്വദിക്കാനുള്ളത്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ഡെന്മാര്‍ക്ക് സന്ദര്‍ശിക്കാൻ പറ്റിയ സമയം.

അയര്‍ലൻഡ്

യൂറോപ്പിലെ ഏറ്റവും സുരക്ഷിത സ്ഥാനങ്ങളിലൊന്നായ അയര്‍ലന്‍ഡ് അതിൻ്റെ തീരങ്ങള്‍ക്കും പ്രകൃതിയുടെ വരദാനമായ ഇടങ്ങള്‍ക്കുമാണ് പേരുകേട്ടിരിക്കുന്നത്. ഇവിടുത്തെ പൗരാണിക കൊട്ടാരങ്ങള്‍ അയര്‍ലണ്ടില്‍ സന്ദര്‍ശിക്കേണ്ട സ്ഥലം കൂടിയാണ്. മെയ്, സെപ്റ്റംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാൻ യോജിച്ചത്.

ന്യൂസിലാൻഡ്

ഒറ്റ കാഴ്‌ചയില്‍ തന്നെ മനസ്സില്‍ സമാധാനവും ശാന്തതയും നൽകുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് ന്യൂ സീലാൻഡ്.ലോകത്തിലെ സമാധാന പൂര്‍ണ്ണമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ഈ രാജ്യത്തിനുള്ളത്. ജനവാസം കുറഞ്ഞതും പ്രശംസനീയവുമായ പ്രകൃതി ദൃശ്യങ്ങള്‍ എന്നിവയാണ് ഇവിടുത്തെ ആകര്‍ഷണം. ക്ഷീരോല്പാദനവും ആടുവളര്‍ത്തലും ആണ് ഇവിടുത്തെ പ്രധാന പരമ്പരാഗത വ്യവസായങ്ങള്‍,

ഓസ്ട്രിയ

മനംമയക്കുന്ന പ്രകൃതി ദൃശ്യങ്ങളാണ് ആഗോള സമാധാനത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയ ഓസ്ട്രിയയുടെ പ്രത്യേകത. സ്‌കീ റിസോര്‍ട്ടുകള്‍, മനോഹരമായ സ്ഥലങ്ങള്‍ എന്നിങ്ങനെ കാണാൻ ഒരുപാടുണ്ട്. വിൻ്റെര്‍ സീസണില്‍ ഏറ്റവും മനോഹരമാകുന്ന രാജ്യം കൂടിയാണിത്. കഠിനമായ തണുപ്പ് പ്രശ്നമില്ലാത്തവര്‍ക്ക് ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്ത് ഇവിടേക്ക വരാം. എന്നാല്‍ മേയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാൻ യോജിച്ചത്.

സിംഗപ്പൂര്‍

ലോക സമാധാന പട്ടികയില്‍ ആറാം സ്ഥാനമാണ് സിംഗപ്പൂരിനുള്ളത്. ഭൂപടത്തിലെ ചുവന്ന പുള്ളി എന്നാണ് ഈ രാജ്യം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ഇവിടം ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കാണ് പേരുകേട്ടിരിക്കുന്നത്. ആധുനികതയുടെയും പ്രകൃതി സൗന്ദര്യത്തിന്‍റെയും നിര്‍മ്മിതിയുടെയും കൂടിച്ചേരലാണിത്. ഡിസംബര്‍ മുതല്‍ ജൂണ് വരെയാണ് ഇവിടം സന്ദര്‍ശിക്കാൻ പറ്റിയ സമയം.

പോര്‍ച്ചുഗല്‍

ആഗോള സമാധാന രാജ്യങ്ങളില്‍ ഏഴാം സ്ഥാനം പോര്‍ച്ചുഗലിനാണ്. യൂറോപ്പില്‍ നീണ്ട വാരാന്ത്യം ആഘോഷിക്കാൻ പറ്റിയ സ്ഥലങ്ങളിലൊന്നായ പോര്‍ച്ചുഗല്‍ അതിന്‍റെ രുചികള്‍ക്കും പൗരാണിക കാഴ്‌ചകള്‍ക്കുമാണ് പേരുകേട്ടിരിക്കുന്നത്.

സ്ലോവേനിയ

യൂറോപ്പന്‍റെ ഹരിതഹൃദയം എന്നറിയപ്പെടുന്ന സ്ലോവേനിയ ആണ് ഗ്ലോബല്‍ പീസ് ഇൻഡക്‌സ് അനുസരിച്ച്‌ എട്ടാം സ്ഥാനത്തുള്ള രാജ്യം. പുരാതനങ്ങളായ ദേവാലയങ്ങള്‍, കൊട്ടാരങ്ങള്‍, ചത്വരങ്ങള്‍, പ്രകൃതി മനോഹരമായ സ്ഥലങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.മെയ്, ജൂണ്‍, സെപ്റ്റംബര്‍, ഒക്ടോബര്‍ തുടങ്ങിയ സമയമാണ് ഇവിടം സന്ദര്‍ശിക്കാൻ യോജിച്ചത്.

ജപ്പാൻ, സ്വിറ്റ്സര്‍ലൻഡ്

പട്ടികയിലെ ഒമ്പതും പത്തും സ്ഥാനം നേടിയിരിക്കുന്ന രാജ്യങ്ങള്‍ ജപ്പാൻ, സ്വിറ്റ്സര്‍ലൻഡ്.

ഇന്ത്യ

ആദ്യ 86 രാജ്യങ്ങളില്‍ ഇന്ത്യ സ്ഥാനം നേടിയിട്ടേയില്ല. Courtesy:Elizabeth Joseph Nativeplanet

0Shares