ഒരു തുറന്ന പുസ്തകം പോലെ എന്‍റെ സ്വകാര്യ ജീവിതം; തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ നഗ്‌നയായത് പോലെ തോന്നി; അമല പോള്‍ പറയുന്നു

  • Post category:entertainment
  • Reading time:1 min read
You are currently viewing ഒരു തുറന്ന പുസ്തകം പോലെ എന്‍റെ സ്വകാര്യ ജീവിതം; തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ നഗ്‌നയായത് പോലെ തോന്നി; അമല പോള്‍ പറയുന്നു

ജീവിതത്തിലുണ്ടായ ചില മാറ്റങ്ങളെയും തിരിച്ചറിവുകളെയും കുറിച്ച് മനസ്സുതുറന്ന് നടി അമല പോള്‍. വ്യക്തിപരമായി ചെയ്ത പല കാര്യങ്ങളും തന്‍റെ തൊഴിലിൽ തിരിച്ചടി ആയെന്ന് താരം പറയുന്നു. ഐ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലാണ് അമല മനസ്സുതുറന്നത്‌.

‘ജീവിതത്തെയും സിനിമയെയും രണ്ടായി കാണാനുള്ള കല എനിക്ക് വശമില്ലായിരുന്നു എന്നതാണ് സത്യം. 2019 വരെ അങ്ങനെയാണ് കാര്യങ്ങള്‍ പോയ്കൊണ്ടിരുന്നത്. എന്നാല്‍ 2020 എന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട വര്‍ഷമാണ്. അച്ഛന്‍റെ മരണശേഷം വളരെ ബോധപൂര്‍വ്വം ഞാന്‍ മുന്നോട്ടുപോയി. അത് എന്നെ സംബന്ധിച്ചിടത്തോളം ആത്മപരിശോധനയുടെ ഘട്ടമായിരുന്നു’.

‘ആ തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ നഗ്‌നയായത് പോലെ തോന്നി. ഒരു തുറന്ന പുസ്തകം പോലെ. എന്‍റെ സ്വകാര്യ ജീവിതം എല്ലാം പുറത്തായതിനാല്‍ എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് ഉണ്ടായിരുന്നു. എനിക്ക് ചെയ്യാന്‍ കഴിയുന്നതിനപ്പുറം എന്‍റെ ജീവിതം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് തോന്നി. തിരിഞ്ഞുനോക്കുമ്പോള്‍, എനിക്ക് ഇതിനെക്കുറിച്ച് മോശമായി തോന്നുന്നു. പക്ഷേ അതൊന്നും നിയന്ത്രിക്കാന്‍ എനിക്ക് കഴിയില്ലെന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് എനിക്കുണ്ട്, കിട്ടിയ സൗഭാഗ്യങ്ങളെ ഉള്‍ക്കൊണ്ട് എനിക്ക് മനോഹരമായി മുന്നോട്ട് പോകാം ജീവിതത്തില്‍’, അമല പറയുന്നു.

‘എനിക്ക് ഒരു സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. മുന്‍പ് എനിക്ക് അത് അറിയില്ലായിരുന്നു. ഇന്ന് എനിക്ക് എന്‍റെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും വേര്‍തിരിച്ച് കാണാന്‍ കഴിയുന്നു. ആ പോയിന്റില്‍ എത്തിയതിന് ശേഷം ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ്’, അഭിമുഖത്തില്‍ അമലാ പോള്‍ വ്യക്തമാക്കി.

0Shares