
വിചിത്രമായൊരു കേസിൽ ഭർത്താവിനോട് ഭാര്യയ്ക്ക് പ്രതിമാസം 30000 രൂപ ചിലവിന് നൽകാൻ ഉത്തരവിട്ടു ഇൻഡോർ ജില്ലാ കോടതി. 2018 ഏപ്രിൽ 29ന് ലാസുദിയയിലെ മഹാലക്ഷ്മി നഗർ സ്വദേശിയായ 26 കാരിയായ യുവതി എൻജിനീയറായ യുവാവിനെ വിവാഹം കഴിച്ചതായി അഭിഭാഷകരായ കൃഷ്ണ കുമാർ കുൻഹാരെയും ഈശ്വർ കുമാർ പ്രജാപതിയും ജില്ലാ കോടതിയിൽ പറഞ്ഞു. വിവാഹത്തിന് രണ്ട് വർഷം മുമ്പേ ഞങ്ങൾ തമ്മിൽ ബന്ധമുണ്ടായിരുന്നു. വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ കുടുംബങ്ങൾ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചു. പിന്നീട് വിവാഹം കഴിച്ചു.
വിവാഹശേഷം ഞാൻ ഭർത്താവിനൊപ്പം പൂനെയിലേക്ക് താമസം മാറി. അവിടെ ചെന്നപ്പോഴാണ് ഭർത്താവ് ചില യുവാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്ന് മനസിലായത്. ഈ ഗ്രൂപിലെ എല്ലാ ആളുകളും സ്ത്രീകളെപ്പോലെയാണ് ജീവിക്കുന്നത്. വൈകുന്നേരമായാൽ, ഭർത്താവ് നെറ്റിയിൽ ബിന്ദി അണിയുകയും ഹെയർ ബാൻഡും കമ്മലും അണിയുകയും ചുണ്ടിൽ ലിപ്സ്റ്റിക് പുരട്ടുകയും ചെയ്യുന്നു. എന്നെ വിട്ട് മറ്റൊരു മുറിയിലേക്ക് പോയി ഒറ്റയ്ക്ക് ഉറങ്ങുന്നു. ഇക്കാര്യം വീട്ടുകാരോട് പറയുകയും തുടർന്ന് ഇൻഡോറിലേക്ക് വരാൻ ബന്ധുക്കൾ ആവശ്യപ്പെടുകയും ചെയ്തു. പൂനെയിൽ തുടരാൻ ഭർത്താവ് നിർബന്ധിച്ചുകൊണ്ടിരുന്നു.

മേകപ് കഴിഞ്ഞ് ഒരു ദിവസം ഭർത്താവ് എൻ്റെ അടുത്ത് വന്ന് എൻ്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. നിസ്സാര ആവശ്യങ്ങൾക്ക് പോലും പണം ആവശ്യപ്പെടാൻ തുടങ്ങി. താനുമായി ശാരീരിക ബന്ധവും ഉണ്ടായിരുന്നില്ല. ഭർത്താവിൻ്റെ ചേഷ്ടകൾക്കെതിരെ പ്രതിഷേധിച്ചപ്പോൾ മർദിക്കുകയും പൂനെയിൽ നിന്ന് ഇൻഡോറിൽ കൊണ്ടുവിടുകയും ചെയ്‌തു എന്നും യുവതി പറയുന്നു.
ഇതിനുശേഷം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് യുവതി ഇൻഡോറിലെ വനിതാ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ ഫയൽ ചെയ്തു. കേസ് കോടതിയിൽ എത്തിയപ്പോൾ അഭിഭാഷകർ മുഖേന ഭാര്യ ചില തെളിവുകളും സമർപിച്ചു. സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് നടത്തിയ അന്വേഷണത്തിൻ്റെ റിപോർടും കോടതിയിൽ ഹാജരാക്കി. വാദം കേട്ട കോടതി പ്രതിമാസം 30,000 രൂപ വീതം ഭാര്യക്ക് നൽകണമെന്ന് ഭർത്താവിനോട് നിർദേശിച്ചു. 2021 മാർച് അഞ്ച് മുതലുള്ള തുക നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.
