
അമ്മയും ചേച്ചിയുടെ ഭര്‍ത്താവും തമ്മിലുള്ള രഹസ്യബന്ധമാണ് ചേച്ചിയെ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് 17 വയസ്സുകാരിയായ സഹോദരി പോലീസില്‍ പരാതി നല്‍കി്. ഹൈദരാബാദ് സ്വദേശിയായ അനിതയ്‌ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മാര്‍ച്ച് 12-ാം തീയതി രാത്രിയാണ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ 19-കാരി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. അമ്മയാണ് മരണത്തിന് ഉത്തരവാദിയെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് മരിച്ച യുവതിയുടെ സഹോദരി അമ്മയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടികളുടെ അമ്മയായ അനിത ഭര്‍ത്താവുമായി നേരത്തെ വേര്‍പിരിഞ്ഞിരുന്നു. ഇതിനിടെ നവീന്‍ കുമാര്‍ എന്നയാളുമായി അനിത അടുപ്പത്തിലായി. ഇയാള്‍ അനിതയുടെ വീട്ടില്‍ വരുന്നതും പതിവായിരുന്നു. അടുത്തിടെയാണ് 19 വയസ്സുള്ള മൂത്ത മകളെ അനിത നവീന്‍കുമാറിന് വിവാഹം ചെയ്തുകൊടുത്തത്. എന്നാല്‍ മകളുടെ ഭര്‍ത്താവായ ശേഷവും അനിത നവീന്‍കുമാറുമായുള്ള രഹസ്യബന്ധം തുടര്‍ന്നു. അമ്മയുമായുള്ള രഹസ്യബന്ധം തുടരുന്നതിനെ ചൊല്ലി ഭര്‍ത്താവുമായും യുവതി വഴക്കിടുന്നതും പതിവായിരുന്നു. ഇതിനുപിന്നാലെയാണ് മാര്‍ച്ച് 12-ന് യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.
