വൈദ്യുതി വേലിയിൽ അബദ്ധത്തിൽ തട്ടി, ഭാര്യയും ഭര്‍ത്താവും ഷോക്കേറ്റ് മരിച്ചു; നാടിനെ കണ്ണീരിലാക്കിയ ദുരന്തം, അപകടത്തിൽ അന്വേഷണം ആരംഭിച്ചു

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing വൈദ്യുതി വേലിയിൽ അബദ്ധത്തിൽ തട്ടി, ഭാര്യയും ഭര്‍ത്താവും ഷോക്കേറ്റ് മരിച്ചു; നാടിനെ കണ്ണീരിലാക്കിയ ദുരന്തം, അപകടത്തിൽ അന്വേഷണം ആരംഭിച്ചു

വയനാട്: പുൽപ്പള്ളിയിൽ കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ദമ്പതികൾക്ക് ദാരുണന്ത്യം. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തൻപുരയില്‍ വീട്ടിൽ ശിവദാസ്, ഭാര്യ സരസു എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പുൽപ്പള്ളി പോലീസും, കെ.എസ്.ഇ.ബി.യും അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതി പ്രവാഹമുണ്ട് എന്നറിയാതെ അബന്ധത്തില്‍ തട്ടി ഷോക്ക് ഏല്‍ക്കുകയായിരുന്നു.

ഷോക്കേറ്റ സരസുവിനെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസിന് ഷോക്കേറ്റത്. ദമ്പതികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതി ബന്ധം വിശ്ചേദിച്ച് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി ഇരുവരെയും പുല്‍പ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സരസമ്മ മരിച്ചിരുന്നു. ശിവദാസനെ പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയിലേക്ക് ആണ് കൊണ്ടുപോയത്. വഴിമധ്യേ അദ്ദേഹവും മരിച്ചു. ആഘേഷ് മകനാണ്, മരുമകള്‍ രാജിയുമാണ്‌.

0Shares