ഉമ്മന്‍ ചാണ്ടിയെ മുമ്പും ഇപ്പോഴും വേട്ടയാടുന്നത് കോണ്‍ഗ്രസ്: എം.വി ഗോവിന്ദന്‍

  • Post category:national / news
  • Reading time:1 min read
You are currently viewing ഉമ്മന്‍ ചാണ്ടിയെ മുമ്പും ഇപ്പോഴും വേട്ടയാടുന്നത് കോണ്‍ഗ്രസ്: എം.വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: സോളാര്‍ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റേയും കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെയും പേരുകള്‍ വലിച്ചിടുന്നത് അടിസ്ഥാനമില്ലാതെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഉമ്മന്‍ ചാണ്ടിയെ മുമ്പും ഇപ്പോഴും വേട്ടയാടുന്നത് കോണ്‍ഗ്രസാണ്.

വിഷയത്തില്‍ യു.ഡി.എഫ് അവതരിപ്പിച്ച അടിയന്തര പ്രമേയം ചര്‍ച്ച ചെയ്‌തിരുന്നു. ഇതോടെ യു.ഡി.എഫിന് വാക്കൗട്ടും ഇല്ല എതിരായിട്ടോ അനുകൂലമായിട്ടോ ഒന്നും പറയാനുമില്ലായിരുന്നു എന്ന് അദ്ദേഹം പരിഹസിച്ചു.

മന്ത്രിസഭാ പുനഃ സംഘടനയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. അതേസമയം, സോളാര്‍ ഗൂഢാലോചന വിവാദത്തില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്‌ക്കെതിരേ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് യു.ഡി.എഫ്. ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജി വെയ്ക്കണമെന്നാണ് ആവശ്യം.

0Shares