കൊവിഡ് വാക്‌സിൻ സ്വീകരിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷം ഹൃദയാഘാതം; നടൻ വിവേകിന്‍റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷൻ

  • Post category:entertainment
  • Reading time:1 min read
You are currently viewing കൊവിഡ് വാക്‌സിൻ സ്വീകരിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷം ഹൃദയാഘാതം;  നടൻ വിവേകിന്‍റെ മരണത്തില്‍  അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷൻ

പ്രമുഖ തമിഴ് നടൻ വിവേകിന്‍റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യവകാശ കമ്മീഷൻ. കൊവിഡ് വാക്‌സിൻ സ്വീകരിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

2021 ഏപ്രിൽ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് അദ്ദേഹത്തിന്‍റെ മരണം. വാക്‌സിൻ എടുത്തതാണ് മരണകാരണമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചാരണങ്ങളുണ്ടായിരുന്നു. നടൻ മൻസൂർ അലിഖാൻ അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്ത് വന്നത്.

തുടർന്ന് പ്രചാരണം നടത്തിയവർക്കെതിരേ കേസെടുത്തിരുന്നു . എന്നാൽ ഇപ്പോൾ വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവർത്തകൻ ദേശീയ മനുഷ്യവകാശ കമ്മിഷന് പരാതി നൽകിയതിനെ തുടർന്നാണ് പുതിയ നടപടി.

0Shares