
സംസ്ഥാനത്ത് 5ജി സേവനങ്ങള്‍ക്ക് റിലയന്‍സ് ജിയോ ചൊവാഴ്‌ച തുടക്കമായി. കൊച്ചിയിലാണ് ആദ്യം സേവനം ലഭ്യമാവുക. 5ജിയില്‍ സെക്കന്‍ഡില്‍ ഒരു ജിബിവരെ വേഗം നല്‍കുമെന്നാണ് ജിയോയുടെ അവകാശവാദം.
എങ്ങനെയാണ് 5ജി ഫോണില്‍ ലഭ്യമാവുക?
5ജി ലഭിക്കാന്‍ ജിയോ ഉപയോക്താക്കള്‍ സിം കാര്‍ഡ് മാറേണ്ടതില്ല. 5ജി സൗകര്യമുള്ള ഫോണ്‍ ആയിരിക്കണമെന്ന് മാത്രം. ഒന്നുകില്‍ പോസ്റ്റ് പെയ്ഡ് പ്ലാന്‍ ആവണം.

അല്ലെങ്കില്‍ 239 രൂപയോ അതിന് മുകളിലുള്ള പ്രി പെയ്ഡ് പ്ലാനോ ഉണ്ടായിരിക്കണം. ഇത്രയുമാണ് ജിയോ വെല്‍കം ഓഫര്‍ ലഭിക്കാനുള്ള അര്‍ഹത.
മൈ ജിയോ ആപ്പോ വെബ് സൈറ്റോ തുറക്കുമ്പോള്‍ ഏറ്റവും മുകളില്‍ ജിയോ വെല്‍കം ഓഫര്‍ എന്ന ബാനര്‍ കാണുന്നുണ്ടെങ്കില്‍ 5ജിക്ക് യോഗ്യതയായി എന്നര്‍ഥം. അതില്‍ I’m interested ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഫോണിൻ്റെ സെറ്റിങ്ങിങ്‌സില്‍ മൊബൈല്‍ നെറ്റ്‌വര്‍ക് മെനുവില്‍ ‘പ്രിഫേര്‍ഡ് നെറ്റ്‌വര്‍ക്’ 5ജി ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതോടെ ഫോണിൻ്റെ മുകളില്‍ 5ജി ചിഹ്നം പ്രത്യക്ഷമാകും.
