
പി.ടി എന്‍ജിനീയറിംഗ് കോളേജിലെ ചോദ്യ പേപ്പറിലും ‘മിന്നല്‍ മുരളി’. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗിൻ്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ പേപ്പറിലാണ് മിന്നല്‍ മുരളിയും കുറുക്കന്‍മൂലയും പരാമര്‍ശിച്ചിരിക്കുന്നത്.
”സമുദ്രനിരപ്പില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കുറുക്കന്‍മൂല. മിന്നല്‍ മുരളി കുളിക്കാന്‍ വെള്ളം ചൂടാക്കുകയാണ്. അപ്പോഴാണ് 100 ഡിഗ്രി സെല്‍ഷ്യസിന് താഴെ വെള്ളം തിളയ്ക്കുമെന്ന് അനന്തരവന്‍ ജോസ്‌മോന്‍ പറയുന്നത്. എന്നാല്‍ അത് സാധ്യമല്ലെന്നു മിന്നല്‍ മുരളി വാദിച്ചു. 100 ഡിഗ്രി സെല്‍ഷ്യസില്‍ വെള്ളം തിളയ്ക്കുന്നത് എങ്ങനെ?” എന്നാണ് ഒരു ചോദ്യം.

ഇതു കൂടാതെ അക്വാമാനും അയണ്‍മാനും ഉള്‍പ്പെട്ട ചോദ്യങ്ങളമുണ്ട്. ചോദ്യപേപ്പര്‍ ബേസില്‍ ജോസഫ് പങ്കുവച്ചിട്ടുണ്ട്. രണ്ടു ഭാഗങ്ങളായാണ് ചോദ്യങ്ങള്‍ ഉള്ളത്. ഇതില്‍ പാര്‍ട്ട് എയിലും ബിയിലും മിന്നല്‍ മുരളിയും കുറുക്കന്‍മൂലയും ഷിബുവും ഒക്കെയാണ് താരങ്ങള്‍.
