അജ്ഞാത ജീവിയുടെ കടിയേറ്റതായി സംശയം; ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു, അന്വേഷണം വേണമെന്ന് ബന്ധുക്കൾ

You are currently viewing അജ്ഞാത ജീവിയുടെ കടിയേറ്റതായി സംശയം; ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു, അന്വേഷണം വേണമെന്ന് ബന്ധുക്കൾ

മഞ്ചേശ്വരം / കാസർകോട്: അജ്ഞാത വിഷ ജീവിയുടെ കടിയേറ്റതായി സംശയിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മിയാപദവ് ചികുര്‍പാദയിലെ നാരായണ മൂല്യയുടെ ഭാര്യ ശോഭ (43) ആണ് മരിച്ചത്. 12 ദിവസം മുമ്പ് മടന്തൂരില്‍ കൂലിപ്പണി ചെയ്യുന്നതിടെയാണ് അജ്ഞാത ജീവിയുടെ കടിയേറ്റത്.

ഉടനെ ഉപ്പളയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഏഴുദിവസം ചികിത്സ നടത്തിയെങ്കിലും നില ഗുരുതരമായി തുടര്‍ന്നതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.
ഞായറാഴ്‌ചയാണ് മരിച്ചത്. ഉപ്പള സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരിച്ച ശോഭയ്‌ക്ക്‌ രണ്ട് മക്കളുണ്ട്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

0Shares