
കാസർകോട്: നിരന്തര സമരത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും ഭെൽ ഇ എം.എൽ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിച്ച സമര നായകരെയും സമര പോരാളികളെയും എസ്.ടി.യു കാസർകോട് ജില്ലാ കമ്മറ്റി ആദരിച്ചു. കമ്പനി കൈമാറ്റത്തിനായി സെക്രട്ടേറിയറ്റ് മാർച്ച് അടക്കം നിരവധി സമരങ്ങളാണ് എസ്. ടി. യു വിൻ്റെ നേതൃത്വത്തിൽ നടന്നത്.
ശമ്പളം നൽകാത്ത മാനേജ്മെൻ്റ് നടപടിക്കെതിരെ 198 ദിവസം കമ്പനിക്കകത്ത് തൊഴിലാളികൾ സത്യാഗ്രഹസമരം നടത്തി. ഭെൽ ഇ.എം.എൽ എസ്.ടി.യു പ്രസിഡണ്ട് എ.അബ്ദുൾ റഹ്മാൻ്റെയും ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്റഫിൻ്റെയും നേതൃത്വത്തിൽ നടത്തിയ നിരന്തര സമരങ്ങൾക്ക് പുറമെ കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് കാസർകോട് നഗരത്തിൽ ഒരു ദിവസം മുഴുവനും സത്യാഗ്രഹ സമരം നടത്തുകയുമുണ്ടായി.

സ്ഥാപനത്തിനും ജീവനക്കാർക്കും വേണ്ടി എസ്. ടി. യു നടത്തിയ മുഴുവൻ സമരങ്ങൾക്കും നാട്ടുകാരുടെ പിന്തുണയുമുണ്ടായി. കേന്ദ്ര സർക്കാർ കമ്പനി കൈമാറാൻ അനുമതി നൽകാത്ത സാഹചര്യത്തിൽ എസ്. ടി.യു യൂണിറ്റ് കമ്മറ്റി കേരള ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമുണ്ടായി. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ നടന്ന റിലേ സത്യാഗ്രഹം 130 ദിവസം നീണ്ടുനിന്നു.
അനുമോദന ചടങ്ങ് എസ്.ടി.യു ദേശീയ പ്രസിഡണ്ട് അഡ്വ.എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് സ്വാഗതം പറഞ്ഞു . സമര നായകരായ എ.അബ്ദുൾ റഹ്മാൻ, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, കെ.പി.മുഹമ്മദ് അഷ്റഫ് എന്നിവർക്ക് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല ഉപഹാരം നൽകി.
സമര പോരാളികൾക്ക് എസ്.ടി.യു ജില്ലാ ഭാരവാഹികൾ ഉപഹാരം നൽകി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ, എസ്. ടി. യു സംസ്ഥാന സെക്രട്ടറിഷറീഫ് കൊടവഞ്ചി, ജില്ലാ ഭാരവാഹികളായ മുംതാസ് സമീറ, ഷംസുദ്ദീൻ ആയിറ്റി, കുഞ്ഞാമദ് കല്ലൂരാവി, മാഹിൻ മുണ്ടക്കൈ ,പി.ഐ.എ ലത്തീഫ് ,ടി.പി.മുഹമ്മദ് അനീസ് , എൽ.കെ.ഇബ്രാഹിം, കരീം കുശാൽനഗർ, യൂനുസ് വടകരമുക്ക്, ബീഫാത്തിമ ഇബ്രാഹിം, സി.എ.ഇബ്രാഹിം എതിർത്തോട്, സി.എ.ഹനീഫ, ഇബ്രാഹിം പൊവ്വൽ, ശിഹാബ് റഹ്മാനിയ നഗർ, സഹീദ് എസ്.എ, എൻ.എം.ഷാഫി, ശുക്കൂർ ചെർക്കളം, കെ.ടി.അബ്ദുൾ റഹ്മാൻ, മുജീബ്കമ്പാർ, ഷക്കീല മജീദ് ,എ.എം.നൈമുന്നി സ ,സുബൈർമാര, ഹാരിസ് ബോവിക്കാനം, സിയാന ഹനീഫ്, ബഷീർ പള്ളങ്കോട്, സിദ്ധീഖ് ചക്കര ,യൂസുഫ് വാച്ചാണി, മൻസൂർ മല്ലത്ത്, അബ്ദുല്ല ഹാഷിമി എന്നിവർ പ്രസംഗിച്ചു.
