ഹോമിയോ, ആയുർവേദ ഡിസ്പെൻസറികളിൽ യോഗ ഇൻസ്‌ട്രക്ടർമാരാകാം; ഇൻ്റെർവ്യൂ അടിസ്ഥാനത്തിലാണ് നിയമനം

You are currently viewing ഹോമിയോ, ആയുർവേദ ഡിസ്പെൻസറികളിൽ യോഗ ഇൻസ്‌ട്രക്ടർമാരാകാം; ഇൻ്റെർവ്യൂ അടിസ്ഥാനത്തിലാണ് നിയമനം

കാസർകോട്: നാഷണൽ ആയുഷ് മിഷന് കീഴിൽ ഹെൽത്ത് ആൻഡ് വെൽനെസ് സെൻ്റെറുകളായി ഉയർത്തിയ ഹോമിയോ, ആയുർവേദ ഡിസ്പെൻസറികളിൽ യോഗ ഇൻസ്‌ട്രക്ടർമാരെ തിരഞ്ഞെടുക്കുന്നു. ബി.എൻ.വൈ.എസ്‌, ബി.എ.എം.എസ് അംഗീകൃത യൂനിവേഴ്‌സിറ്റി സർക്കാർ അംഗീകൃത എം.എസ്.സി (MSc) യോഗ, ഒരു വർഷത്തിൽ കുറയാത്ത പി.ജി ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്‌സ്‌, എന്നീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 50 വയസാണ് പ്രായപരിധി. സ്ഥാപനം സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ ഉദ്യോഗാർത്ഥികൾക്ക്‌ മുൻഗണന ലഭിക്കും.

2023 ഫെബ്രുവരി 1ന് മുമ്പായി അപേക്ഷകൾ പടന്നക്കാടുള്ള ഗവൺമെണ്ട് ആയുർവേദ ആശുപത്രിയിലെ നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ എത്തിക്കണം. കാസർകോട് നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ ഫെബ്രുവരി 1ന് രാവിലെ 10 മണിക്ക് ഇൻ്റെർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9188807956 എന്ന നമ്പറിൽ ഓഫീസ് സമയത്ത് ബന്ധപ്പെടണമെന്ന് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജിത് കുമാർ കെ.സി അറിയിച്ചു.

0Shares