
കണ്ണൂരിൽ കോവിഡ് ബാധിതനായ പ്രതി വീണ്ടും തടവുചാടി. കാസർകോട് ജില്ലയിലെ കൂളിക്കുന്ന് സ്വദേശിയായ റംസാൻ സൈനുദ്ദീൻ (22) ആണ് തടവ് ചാടിയത്. കോവിഡ്ധ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ അഞ്ചരക്കണ്ടിയിലെ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇയാൾ. വളപട്ടണം പോലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസ് പ്രതിയാണ് റംസാൻ.

കഴിഞ്ഞ ജൂണിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ഇയാൾ ഒരിക്കൽ തടവ് ചാടിയിരുന്നു. അന്ന് പോക്സോ കേസ് പ്രതിയായ മണിക്കുട്ടനോടൊപ്പമാണ് രക്ഷപ്പെട്ടത്. ഇതിനെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ കാസർകോട് ചെമ്മനാട് വച്ച് പിടിയിലാക്കുകയായിരുന്നു. അതിന് ശേഷമാണ് രോഗം സ്ഥികരിച്ചത്.
ഇക്കുറി രക്ഷപ്പെടുമ്പോൾ റംസാൻ സൈനുദ്ദീൻ നീല ടീ ഷർട്ടാണ് ധരിച്ചിരുന്നത്. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ അറിയിക്കണമെന്ന് ചക്കരക്കൽ പോലീസിൽ അറിയിച്ചിട്ടുണ്ട്. നിലവിൽ ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് കണ്ണൂർ കാസർകോട് ജില്ലകളിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
