ചരിത്രം ശരിവെക്കുന്നു; കേരളം ഒരുകാലത്ത് ആഫ്രിക്കയിലായിരുന്നു

  • Post category:news
  • Reading time:2 mins read
You are currently viewing ചരിത്രം ശരിവെക്കുന്നു; കേരളം ഒരുകാലത്ത് ആഫ്രിക്കയിലായിരുന്നു

കേരളം ഒരു കാലഘട്ടത്തിൽ ആഫ്രിക്കയിലായിരുന്നു എന്നൊരു വാർത്ത നിങ്ങൾ കേൾക്കുകയാണെങ്കിൽ വിശ്വസിക്കാൻ കുറച്ചൊക്കെ ബുദ്ധിമുട്ടായിരിക്കും. എന്നാൽ പൂർവ്വകാല ചരിത്രം എടുത്തു പരിശോധിച്ചാൽ ഈ പറയുന്ന സംഭവത്തിൽ കുറച്ചൊക്കെ സത്യമുണ്ടെന്ന് മനസിലാകും. കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ് എന്ന് പറയുന്നത് കേരളത്തിൻറെ ഹരിതഭംഗി അത്രയേറെ കൗതുകരമായത് കൊണ്ടാണ്. അതുകൊണ്ട് തന്നെ കേരളം പോലൊരു സ്ഥലം ലോകത്തിൽ കണ്ടെത്തിയിട്ടുള്ളത് മഡഗാസ്കർ എന്ന ഒരു ദ്വീപാണ്.

കേരളം പോലെ തന്നെ വളരെ മനോഹരമായ കാഴ്ചകളും പ്രതീരമണീയമായ ഒരിടം കൂടിയാണ് മഡഗാസ്കർ എന്ന ദ്വീപ്. നമ്മൾ ഇന്ന് കാണുന്ന രാജ്യങ്ങളും ഭൂഖണ്ഡങ്ങളും ഒക്കെ രൂപപ്പെടുന്നതിനു മുൻപ് ഭൂമിയിൽ ഒരു കരയും അതിനു ചുറ്റും കടലും മാത്രമേ ഉണ്ടായിരുന്നുള്ളു. മനുഷ്യൻ എന്ന ജീവി ഉണ്ടാകുന്നതിനു മുമ്പുള്ള സംഭവങ്ങളായത് കൊണ്ട് തന്നെ കേരളവും മഡഗാസ്കർ എന്ന ദ്വീപുമായി ബന്ധിപ്പിക്കുന്ന മനുഷ്യ പാരമ്പര്യങ്ങൾ കണ്ടെത്തുവാൻ നമുക്ക് സാധിക്കില്ല.

ഭൂമിയിൽ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും വേർതിരിഞ്ഞു വന്നു തുടങ്ങിയ കാലഘട്ടത്തിൽ മഡഗാസ്കർ ദ്വീപ് കേരളം സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡവും തമ്മിൽ കൂട്ടിയിടിക്കുകയും മഡഗസക്കറിന്‍റെ ഒരു ഭാഗം കേരളവുമായി ചേർന്ന് വരുകയും ചെയ്തു. നമ്മൾ ഇന്ന് കാണുന്ന മലയോര പ്രദേശങ്ങളും സഹ്യപർവ്വത നിരകളും മൂന്നാറും ഒക്കെ അങ്ങനെ രൂപപ്പെട്ടതാണെന്നു പറയപ്പെടുന്നുണ്ട്.

ഒൻപത് കോടി വർഷങ്ങൾക്ക് മുൻപാണ് കേരളം ഉണ്ടായതെന്ന് പഠനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കോടിക്കണക്കിനു വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവങ്ങൾ നടക്കുന്നതെന്നും നമുക്ക് കണ്ടെത്താൻ സാധിക്കും. അതുപോലെ കോടിക്കണക്കിനു വർഷങ്ങൾക്ക് ശേഷം മഡഗാസ്കർ എന്ന ദ്വീപ് കൂട്ടിയിടിച്ചതിന്‍റെ ഭാഗമായി കേരളത്തിൽ നിന്നും അകന്നു പോവുകയും ചെയ്തിരുന്നു.

പുരാണ കഥകളിൽ പരശുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഈ സംഭവ വികാസം തികച്ചും ശാസ്ത്രീയമായൊരു ഏടാണ്. കേരളം പോലെ തന്നെ മഡഗാസ്കർ ദ്വീപും വളരെ ഭംഗിയേറിയ ഒരു പ്രദേശമാണ്. എന്നാൽ മഡഗാസ്കർ ദ്വീപിൽ മനുഷ്യൻ എത്തിച്ചേരുന്നത് തന്നെ AD 500 – ലാണ്. ലോകത്തിൽ മനുഷ്യൻ സഞ്ചരിച്ചു എത്തിച്ചേർന്നിട്ടുള്ള പ്രദേശങ്ങൾ വെച്ച് താരതമ്യപ്പെടുത്തിയാൽ മഡഗാസ്കറിൽ മനുഷ്യൻ എത്തിയിട്ട് വളരെ കുറച്ച വർഷങ്ങളെ ആകുന്നുള്ളു.

അതുകൊണ്ട് തന്നെ അവിടെയുള്ള പ്രകൃതിയുടെ ഭംഗി ഇത്രമാത്രം സുന്ദരമായി കിടക്കുന്നതും. മഡഗാസ്കറിന്‍റെ മറ്റൊരു പ്രത്യേകത എന്നത് ഈ ദ്വീപിൽ മനുഷ്യൻ അധികവും എത്തിച്ചേരാത്ത വനങ്ങളാണ് കൂടുതലും. മാത്രവുമല്ല മനുഷ്യൻ ആദ്യം ഉണ്ടായത് ആഫ്രിക്കയിലെ എത്യോപ്യ എന്ന സ്ഥലമാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയിൽ നിന്നും ഏകദേശം 400 കിലോമീറ്റർ കടലിലൂടെ സഞ്ചരിച്ചാൽ മഡഗാസ്കർ എന്ന ദ്വീപിൽ എത്തിച്ചേരാൻ സാധിക്കും. ഈ ദ്വീപിൽ വന്നുപോയവരെല്ലാം ലോകത്തോട് വിളിച്ചു പറയുന്നത് ഒരിക്കലെങ്കിലും നിങ്ങൾ ഈ ദ്വീപിൽ വന്നു നോക്കണം എന്നാണു. അത്രയേറെ മനോഹരമായ കാഴ്ച്ചകളാണ് മഡഗാസ്കർ എന്ന ദ്വീപിൽ ഉള്ളത്.

കേരളത്തിന്‍റെ കാലാവസ്ഥ പോലെ തന്നെയാണ് മഡഗാസ്കർ എന്ന ദ്വീപിലും കാണപ്പെടുന്നത് എന്നാണു പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ ഉള്ള സസ്യങ്ങളും ജീവികളും ഒക്കെ മഡഗാസ്കറിലും കാണപ്പെടുന്നുണ്ട്. എന്നാൽ മഡഗാസ്കർ എന്ന ദ്വീപിൽ മാത്രമായി കാണപ്പെടുന്ന ചില ജീവികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

0Shares