ചോളന്മാരുടെ കാലഘട്ടിൽ ഹിന്ദു മതം എന്ന പ്രയോഗം ഇല്ല; ബ്രിട്ടീഷുകാർ ഉപയോഗിച്ച പ്രയോഗമാണ് ‘ഹിന്ദു ‘: കമൽ ഹാസൻ

  • Post category:entertainment
  • Reading time:1 min read
You are currently viewing ചോളന്മാരുടെ കാലഘട്ടിൽ ഹിന്ദു മതം എന്ന പ്രയോഗം ഇല്ല; ബ്രിട്ടീഷുകാർ ഉപയോഗിച്ച പ്രയോഗമാണ്  ‘ഹിന്ദു ‘: കമൽ ഹാസൻ

പൊന്നിയിൻ ശെൽവൻ എന്ന സിനിമയിൽ രാജരാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചുവെന്ന സംവിധായകൻ വെട്രിമാരൻ്റെ പരാമർശത്തിൽ പിന്തുണയുമായി നടൻ കമൽ ഹാസൻ. ചോളന്മാരുടെ കാലഘട്ടിൽ ഹിന്ദു മതം എന്ന പ്രയോഗം ഇല്ല, ആ കാലത്ത് ബ്രിട്ടീഷുകാർ ഉപയോഗിച്ച പ്രയോഗമാണ് ഹിന്ദു എന്ന് കമൻ ഹാസൻ പറഞ്ഞു.

മണിരത്നം ചിത്രം ‘പൊന്നിയിൻ സെൽവൻ’ റിലീസ് ചെയ്തതിന് ശേഷമുള്ള വെട്രിമാരൻ്റെ പരാമർശം ചർച്ചയായിരുന്നു,’രാജ രാജ ചോളൻ്റെ കാലഘട്ടത്തിൽ ഹിന്ദു മതം എന്ന പ്രയോഗം ഉണ്ടായിരുന്നില്ല. വൈനവം, ശിവം, സമനം എന്നീ പ്രയോഗങ്ങളാണ് അക്കാലത്ത് ഉണ്ടായിരുന്നത്. ഇവയെ കൂട്ടമായി എങ്ങനെ പറയണമെന്നറിയാത്ത ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന പ്രയോഗം നടത്തിയത്’ കമൽ ഹാസൻ വ്യക്തമാക്കി.

വെട്രിമാരൻ പറഞ്ഞത് ഇങ്ങനെ:

തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജ ചോളനെ ഹിന്ദു രാജാവായും നമ്മുടെ സമൂഹം അവതരിപ്പിച്ചു കഴിഞ്ഞു. ഇത് സിനിമയിലും സംഭവിക്കും. പല എഡന്റിറ്റികളും സിനിമയിൽ നിന്ന് കഴിഞ്ഞു. നമ്മുടെ സ്വത്വത്തെ സംരക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. അറിഞ്ഞോ അറിയാതെയോ നമ്മൾ ഒരു നിശ്ചിത രാഷ്ട്രീയത്തിൽ ഇടം പിടിക്കുന്നു. നമ്മുടെ വസ്ത്രധാരണ രീതിയും സംസാര രീതിയും നമ്മളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും നാം ഉൾക്കൊള്ളുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൻ്റെ പ്രതിഫലനമാണ്.’

‘ദ്രാവിഡ പ്രസ്ഥാനം തമിഴ് സിനിമയെ ഏറ്റെടുത്തതുകൊണ്ടാണ്, തമിഴ്നാട് ഒരു മതേതര രാഷ്ട്രമായി നിലകൊള്ളുന്നതും വിവിധ ബാഹ്യഘടകങ്ങളുടെ സ്വാധീനത്തെ ചെറുക്കാനുള്ള പക്വത നമുക്കുള്ളതും.ദ്രാവിഡ പ്രസ്ഥാനം സിനിമ ഏറ്റെടുത്തപ്പോൾ, കല കലയ്ക്ക് വേണ്ടിയാണ് , അല്ലാതെ ജനങ്ങൾക്ക് വേണ്ടിയല്ല എന്ന വാദങ്ങളുണ്ടായി. സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ച് ധാരാളം സംസാരിച്ചു. അതെ, അതും പ്രധാനമാണ്, എന്നാൽ ആളുകളുടെ ജീവിതത്തെ കല സ്പർശിച്ചില്ല എങ്കിൽ കല പൂർത്തിയാകില്ല.’

0Shares