
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസിൻ്റെ അന്വേഷണ ചുമതല സി.ബി.ഐക്ക് വിട്ട് ഉത്തരവിറക്കി. നടപടി ഡി.ജി.പിയുടെ ശിപാര്‍ശ പ്രകാരമാണ്. നിലവില്‍ അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക പരിശോധനാ വിഭാഗമാണ്. ഇ.ഡിയുടെ കേസ് അന്വേഷണവും പുരോഗമിക്കുകയാണ്.

1,600 കോടിയിലേറെ രൂപ വിവിധ വ്യക്തികളില്‍ നിന്ന് മള്‍ട്ടിലെവല്‍ മാർക്കറ്റിംഗ് ബിസിനസിന്‍റെ മറവില്‍ നേടിയെടുത്ത ഹൈറിച്ച് ഉടമകള്‍ ഒ.ടി.ടി. ഫ്ലാറ്റ് ഫോമിന്‍റെ പേരിലും ഇടപാട് നടത്തിയതായാണ് കണ്ടെത്തല്‍. 750 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ കണക്ക്. ഒരു ഡസനിലേറെ കേസുകളാണ് ഹൈറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ ഉള്ളത്.
