
കെ സ്വിഫ്റ്റിനെതിരായ ഹര്‍ജികള്‍ തള്ളി ഹൈക്കോടതി. ജസ്റ്റിസ് അമിത് റാവലിന്‍റെ ബെഞ്ചാണ് ഹർജികൾ തള്ളിയത്. കമ്പനി രൂപീകരണം സ൪ക്കാരിന്‍റെ നയത്തിന്‍റെ ഭാഗമാണെന്നും ഇതിൽ ഇടപെടുന്നില്ലെന്നു൦ കോടതി പറഞ്ഞു.
കെ സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെയു൦ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെയും ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കെ സ്വിഫ്റ്റിനെതിരായ ഹർജികൾ തള്ളിയ ഹൈക്കോടതി വിധിയെ ഗതാഗത മന്ത്രി സ്വാഗതം ചെയ്തു. സ്വിഫ്റ്റ് കെഎസ്ആർടിസിയുടെ നിലനിൽപ്പിന് അനിവാര്യമാണെന്നും ആന്‍റണി രാജു പറഞ്ഞു.

കെ സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണ്. 10 വർഷത്തേക്കുള്ള താൽകാലിക കമ്പനിയാണ് കെ സ്വിഫ്റ്റെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്.സ്വിഫ്റ്റ് വരുമാനം എത്തുന്നത് കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ ആണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
