ഹൈക്കോടതി സ്പെഷ്യൽ സിറ്റിംഗ്; ശബരിമല തീർത്ഥാടകർക്ക് അടിയന്തരമായി സൗകര്യം ഒരുക്കാൻ നിർദേശം

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ഹൈക്കോടതി സ്പെഷ്യൽ സിറ്റിംഗ്; ശബരിമല തീർത്ഥാടകർക്ക് അടിയന്തരമായി സൗകര്യം ഒരുക്കാൻ നിർദേശം

ശബരിമല ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കാൻ ഹൈക്കോടതി നി​ർദേശം. അവധി ദിനത്തിൽ ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് സ്പെഷ്യൽ സെറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ നിർദേശം.

കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്ഥലങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്ന ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കാൻ ഹൈക്കോടതി നിർദേശം നൽകി.

ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപ്പെടണമെന്നും ഹൈക്കോടതി നിർദേശിച്ചു. ശബരിമലയിൽ കനത്ത ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഒരുലക്ഷത്തിലേറെ പേരാണ് ഞായറാഴ്‌ച പതിനെട്ടാം പടി കയറിയത്.

ഈ സീസണിൽ ഒരുദിവസം പതിനെട്ടാംപടി കയറിയവരുടെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഞായറാഴ്‌ച രേഖപ്പെടുത്തിയത്. തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കുന്ന ചൊവ്വാഴ്‌ചയും വലിയ ഭക്തജന തിരക്കാണ് പ്രതീക്ഷിക്കുന്നത്.

0Shares