ഒരു സംസ്ഥാനത്ത് മാത്രമായി ഇളവില്ല; കോണ്‍ഗ്രസ് എം.പിമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ്

  • Post category:news
  • Reading time:1 min read
You are currently viewing ഒരു സംസ്ഥാനത്ത് മാത്രമായി ഇളവില്ല; കോണ്‍ഗ്രസ് എം.പിമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന്  ഹൈക്കമാന്‍ഡ്

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ലോക്‌സഭ എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഒരു സംസ്ഥാനത്ത് മാത്രമായി എം.പിമാര്‍ക്ക് ഇളവ് നല്‍കേണ്ട എന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. നേരത്തെ എം.പിമാരായ കെ. മുരളീധരന്‍, കെ. സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവരടക്കം നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാവുമെന്ന് പ്രചരണമുണ്ടായിരുന്നു.

എന്നാല്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് എം.പിമാരുടെ എണ്ണം കുറക്കാന്‍ കഴിയില്ല എന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നണിയെ ഒരുക്കുന്നതിന് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. എല്ലാ നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലാണ് യാത്ര ആസൂത്രണം ചെയ്യുന്നത്. ജനുവരി 11ന് മുന്നണി നേതൃയോഗം ചേര്‍ന്ന് ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചയുടെ തിയ്യതി നിശ്ചയിക്കും.

0Shares