ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു; ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു

You are currently viewing ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു; ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു

ചെർക്കള / കാസർകോട്: ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സഹൃദയ വേദി സ്പോർടിങ് ക്ലബ്ബ് പ്രവർത്തകർ ആദരിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാദർ ബദ്രിയ ഉദ്ഘാടനം ചെയ്തു.

യേനപ്പോയ മെഡിക്കൽ കോളേജിൽ നിന്നും എം ബി.ബി.എസ് കരസ്ഥമാക്കിയ റിബിയാന, കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ ആതിര , തമിഴ്നാട് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ്.ഡബ്ല്യൂ രണ്ടാം റാങ്ക് ജേതാവ് ഗ്രീഷ്മ, 2021- 22 വർഷ എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ കീർത്തന എസ്.എസ്.എൽ.സി, പ്ലസ് ടു, സമസ്ത മദ്റസ പൊതു പരീക്ഷ വിജയികലെയുമാണ് ആദരിച്ചത്.

റാശിദ് ബേഡകം അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ശിവപ്രസാദ് ആശംസകൾ അറിയിച്ചു. യാസർ അറഫാത്ത്, മനോജ്, സമീർ, തബ്സീൽ, ഷഫീഖ്, സൈനുദ്ധീൻ, ഫസൽ റഹ്മാൻ , അബ്ദുള്ള കുഞ്ഞി മാസ്റ്റർ, രവീന്ദ്രൻ, ശരാവതി തുടങ്ങിയവർ പ്രസംഗിച്ചു. നഹിനുദ്ധീൻ സി.എച്ച് സ്വാഗതവും ഷറഫുദ്ധീൻ നന്ദിയും പറഞ്ഞു.

0Shares