പേരിൽ മാത്രമല്ല, പ്രവൃത്തിയിലും ഉണ്ട്; തൃക്കരിപ്പൂരിൻ്റെ മാലിന്യ സംസ്‌കരണ മാതൃക ഇതാ

You are currently viewing പേരിൽ മാത്രമല്ല, പ്രവൃത്തിയിലും ഉണ്ട്; തൃക്കരിപ്പൂരിൻ്റെ മാലിന്യ സംസ്‌കരണ മാതൃക ഇതാ

തൃക്കരിപ്പൂർ: മാലിന്യ സംസ്‌കരണത്തിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഹരിതകർമ സേന അംഗങ്ങളും പരിസര ശുചീകണം നടത്തി മാതൃകയാവുന്നു. ജനപ്രതിനിധികളും ഹരിതകർമ്മ സേനയും നടത്തിയ ശുചീകരണ പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ ഉദ്‌ഘാടനം ചെയ്‌തു.

തുടർച്ചയായ ശുചീകരണ പ്രവൃത്തികളാണ് തൃക്കരിപ്പൂരിൻ്റെ വിവിധ ഭാഗങ്ങളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ മാലിന്യം വലിച്ചെറിയുന്നവർക്ക്‌ എതിരെയുള്ള നടപടികൾ കർശനമായി നടപ്പാക്കുന്നുമുണ്ട്‌.

തൃക്കരിപ്പൂർ ടൗണിൽ പലപ്പോഴായി വലിച്ചെറിയപ്പെട്ട മിഠായി കവറുകളും പേപ്പറുകളും മറ്റു അജൈവ മാലിന്യങ്ങളുമാണ് ഹരിത കർമ്മ സേനയും ജനപ്രതിനിധികളും ചേർന്ന് നീക്കം ചെയ്‌തത്.

വൈസ്. പ്രസിഡണ്ട് ഇ.എം ആനന്ദവല്ലി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.സൗദ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ.സുകുമാരൻ, വാർഡ് മെമ്പർമാരായ എം.ഷൈമ, ഇ.ശശിധരൻ, എം.രജീഷ് ബാബു, എ.കെ സുജ, കെ.എൻ.വി ഭാർഗ്ഗവി, എൻ.സുധീഷ്, എം.കെ ഹാജി, ഫായിസ് യൂ.പി, സാജിത സഫറുള്ള, ഫരീദ ബീവി കെ.എം, വി.ഇ.ഒ എസ്.കെ പ്രസൂൺ, ഹരിതകർമ്മ സേന കൺസോർഷ്യം സെക്രട്ടറി കെ.ഷീന, പ്രസിഡണ്ട് വി.വി രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.

0Shares