മോദിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ ഹീലിയം ബലൂൺ പൊട്ടിത്തെറിച്ചു; ബി.ജെ.പി പ്രവർത്തകർക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing മോദിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ ഹീലിയം ബലൂൺ പൊട്ടിത്തെറിച്ചു; ബി.ജെ.പി പ്രവർത്തകർക്ക് പരിക്ക്

ചെന്നൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്‍റെ ഭാഗമായി നടന്ന ആഘോഷത്തിനിടെ ഹീലിയം ബലൂൺ പൊട്ടിത്തെറിച്ച് നിരവധിപേർക്ക് പരിക്ക്. പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ബലൂണുകൾ പറത്തിവിടാൻ ബി.ജെ.പി അംഗങ്ങൾ തയ്യാറെടുക്കുന്നതിനിടയാണ് പൊട്ടിത്തെറി ഉണ്ടായത്.

പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ തീപ്പൊരി ബലൂണിലേക്ക് പടർന്നാണ് അപകടം. നൂറുകണക്കിന് ഹൈഡ്രജൻ നിറച്ച ബലൂണുകൾ പറത്തിവിടാനായിരുന്നു ബി.ജെ.പി പ്രവർത്തകരുടെ പദ്ധതി. നേരിയ സ്ഫോടനത്തിൽ നിരവധി പേർക്ക് ചെറിയ പരിക്കുകൾ ഏറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

എന്നാൽ അനുമതി ഇല്ലാതെയാണ് പരിപാടി നടത്തിയത്. സംഭവത്തിൽ കൊരട്ടൂർ പൊലീസ് സംഘാടകർക്കെതിരെ കേസെടുത്തു. അപകടത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സെപ്റ്റംബർ 17നായിരുന്നു മോദിയുടെ ജന്മദിനം.

0Shares