
അരമണിക്കൂര്‍ കൊണ്ട് ഹൃദയവുമായി ഹെലികോപ്റ്റര്‍ പറന്നിറങ്ങി. കോതമംഗംലം സ്വദേശിനിയുടെ ജീവന്‍ രക്ഷിക്കാന്‍. എറണാകുളം ലിസ്സി ആശുപത്രിയിലാണ് ഹൃദയം എത്തിച്ചത്. തിരുവനന്തപുരത്ത് നിന്ന് 3.30ഓടെ പുറപ്പെട്ട ഹെലികോപ്റ്റര്‍ കൊച്ചി ഹയാത് ഹെലിപ്പാഡിലാണ് ഇറങ്ങിയത്. ഇവിടെ നിന്ന് ആംബുലന്‍സില്‍ ലിസ്സി ആശുപത്രിയിലെത്തിച്ചു.

സര്‍ക്കാര്‍ വാടയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്‍റെ ആദ്യ ദൗത്യമായിരുന്നു ഇത്. സര്‍ക്കാരിന്‍റെ ആദ്യ ദൗത്യമാണ് വിജയകരമായത്. തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമായാണ് ഹെലികോപ്റ്റര്‍ എത്തിയത്. രാവിലെ 11 മണിക്ക് കിംസില്‍ നടന്ന ശസ്ത്രക്രയയ്ക്കായി ലിസ്സി ആശുപത്രിയില്‍ നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനപുരത്ത് എത്തിയിരുന്നു.
