അക്രമണത്തിനൊപ്പം പ്രകൃതി ദുരന്തവും; മിന്നൽ പ്രളയത്തിൽ വലിയ നാശനഷ്ടം; നിരവധി വാഹങ്ങൾ ഒലിച്ചുപോയി; ഗൾഫ് നാടുകളിലെ അവസ്ഥ.? കൂടുതൽ അറിയാം..

You are currently viewing അക്രമണത്തിനൊപ്പം പ്രകൃതി ദുരന്തവും; മിന്നൽ പ്രളയത്തിൽ വലിയ നാശനഷ്ടം; നിരവധി വാഹങ്ങൾ ഒലിച്ചുപോയി; ഗൾഫ് നാടുകളിലെ അവസ്ഥ.? കൂടുതൽ അറിയാം..

ന്യൂസ് ഡെസ്ക്: ഗൾഫ് നാടുകളിൽ ഇറാൻ അക്രമണത്തിനൊപ്പം പ്രകൃതി ദുരന്തവും. ശക്തമായ മഴ മിന്നൽ പ്രളയത്തിന് കാരണമായി. ഒമാനിലെ പ്രളയം വലിയ നാശനഷ്ടമുണ്ടാക്കി. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി, വീടുകൾ തകർന്നു, നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി. ഒട്ടനവധി വ്യാപാര സഥാപനങ്ങളിലേക്ക് വെള്ളം കയറി. നിരവധി കെട്ടിടങ്ങൾ പൂർണ്ണമായും മറ്റുള്ളവ ഭാഗികമായും തകർന്നു. വള്ളം ഗതിമാറി ഒഴുകിയത് കാരണം റോഡുകൾ തകർന്നു. വീടുകളും ആരാധനാലയങ്ങളും മറ്റു കെട്ടിടങ്ങളും വെള്ളത്തിനടിയിലായിരുന്നു. മിന്നൽ പ്രളയത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞുപോയിട്ടുണ്ട്. പ്രാളത്തിൻ്റെ ഭീകര ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിലുടനീളമുള്ള രാജ്യങ്ങളിൽ കൊടുങ്കാറ്റും പേമാരിയും ആലിപ്പഴ വർഷവും ഉണ്ടായതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒമാനിന് പുറമെ, സിറിയ, UAE, കുവൈറ്റ്, സൗദി അറേബിയ, ഖത്തർ, ബഹ്‌റൈൻ, പലസ്തീൻ അടക്കമുള്ള ഒട്ടുമിഖ്യ രജ്യങ്ങളിലും മഴ ലഭിച്ചു. എന്നാൽ സിറിയ, ഒമാൻ അടക്കമുള്ള രാജ്യങ്ങളിൽ പ്രളയം വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി. UAE അടക്കമുള്ള രാജ്യങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു, നിരവധി സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി. ബഹ്‌റൈൻ അടക്കമുള്ള രാജ്യങ്ങളിൽ മഴക്കൊപ്പം ആലിപ്പഴ വർഷം ഉണ്ടായി. മഴ ഗാസയിലെ ടെന്റുകളിൽ കഴിയുന്ന ജനങ്ങൾക്ക് ഇരട്ടി ദുരിതമായി മാറിയിട്ടുണ്ട്.

0Shares