
കാസർകോട് :ജില്ലയിലെ തളങ്കരസ്വദേശിയായിരുന്ന ഇപ്പോൾ കണ്ണൂർ കണ്ണാടി പറമ്പിൽ താമസിക്കുന്ന അബ്ദുൽ ബഷീർ പി. പി ഷാർജയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 45വയസ്സായിരുന്നു. ഇന്ന് സുബഹ് നിസ്കാരത്തിന് ശേഷം നെഞ്ച് വേദനയെ തുടർന്ന് റൂമിലുള്ള സഹപാഠികൾ ഹോസ്പിറ്റലിൽ എത്തിച്ചു വെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭാര്യ നസീമ കണ്ണാടി പറമ്പ്, മക്കൾ തസ്‌നി, തബ്ഷീറ, ഹസ്സൻ, ഹുസൈൻ, അദ്നാൻ . തളങ്കരമാലിക് ദീനാറിൽ സലൂൺ നടത്തിയിരുന്ന പരേതനായ അബ്ദുള്ള പി. പി യുടെ സഹോദരനാണ്. മറ്റ് സഹോദരങ്ങൾ അഷ്‌റഫ് ഗസാലി (സലൂൺ) മജീദ് ചെർക്കള, റസാഖ് പുതിയതെരു, പാത്തിബി കാഞ്ഞിരോട്, കുഞ്ഞാമിന ചെർളടുക, താഹിറ മൊഗ്രാൽ പുത്തൂർ, പരേതനായ അബ്ദുൽ റഹിമാൻ മധൂർ.
