
കാസർകോട്: സ്‌കൂളുകളിലും, അംഗന്‍വാടികളിലും ഭക്ഷ്യവിഷബാധ തടയുക എന്ന ലക്ഷ്യത്തോടെ പാചക തൊഴിലാളികള്‍ക്കായി ബോധവത്ക്കരണ പരിശീലന പരിപാടി നടത്തി. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിലായിരുന്നു പരിശീലനം.
മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ദിവാകര റൈ ഉദ്ഘാടനം ചെയ്തു. ഭക്ഷണം പാകംചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങള്‍, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണം, കുടിവെള്ളം എന്നിവയിലൂടെ പകരുന്ന രോഗങ്ങള്‍, രോഗ പ്രതിരോധം എന്നീ വിഷയങ്ങളില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്റഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിഷാമോള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.സി.ബാലചന്ദ്രന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

കെ.കെ.ആദര്‍ശ് സ്വാഗതവും അഖില്‍ കാരായി നന്ദിയും പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്തിലെ സ്‌കൂള്‍, അങ്കണവാടികളില്‍ നിന്നുള്ള പാചക തൊഴിലാളികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
