
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കി സർക്കാർ. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ഉത്തരവിറക്കിയത്. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നതും ചാനൽ തുടങ്ങുന്നതും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഉത്തരവിൽ പറയുന്നു.

സർക്കാർ നടപടിയിൽ എതിർപ്പുമായി ഒരു വിഭാഗം ഡോക്ടർമാർ രംഗത്തു വന്നു. എന്നാൽ നിരവധി സർക്കാർ ഡോക്ടർമാരും ആരോഗ്യ വകുപ്പ് ജീവനക്കാരും സ്വന്തമായി യു ട്യൂബ് ചാനൽ തുടങ്ങി വാർത്തകളും മറ്റ് പ്രചാരണ പ്രവർത്തങ്ങളും നടത്തുന്നത് സർക്കാരിൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങൾ പൊതുജനങ്ങൾക്ക് ഇടയിലേക്ക് പ്രചരിപ്പിക്കുന്നതും നേരത്തെ പരാതി ഉയർന്നിരുന്നു.
