
മുള്ളേരിയ / കാസർകോട്: പരമ്പരാഗതമായി ഒറ്റമൂലി ചികിത്സ നടത്തുന്ന വൈദ്യനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. കടകം ചായിത്തലത്തെ പരേതനായ ജയറാം പണ്ഡിറ്റിൻ്റെയും നാരായണിയുടെയും മകൻ മണികണ്ഠൻ വൈദ്യർ ആണ് മരിച്ചത്. ചൊവാഴ്‌ച ഉച്ചയോടെ പയസ്വിനി പുഴയിൽ കുണ്ടാർ തൂക്കുപാലത്തിന് സമീപമാന് മൃതദേഹം കണ്ടെത്തിയത്.

നാലുദിവസം മുമ്പാണ് മണികണ്ഠൻ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ പിന്നീട് തിരിച്ചെത്തിയില്ല. എന്തെങ്കിലും കാര്യത്തിന് വീട്ടിൽ നിന്നും പോയാൽ നാലോ അഞ്ചോ ദിവസം കഴിഞ്ഞാണ് തിരിച്ചെത്താറുള്ളത് എന്ന് ബന്ധുക്കൾ പറയുന്നു. അതിനാൽ കാണാതായപ്പോൾ വീട്ടുകാർ അന്വേഷണമൊന്നും നടത്തിയിരുന്നില്ല. മണികണ്ഠൻ്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. ബാലകൃഷ്ണൻ, ശിവരാമൻ (തെയ്യം കലാകാരൻ) സുകുമാരൻ (സിവിൽ പോലീസ് ഓഫിസർ, വിദ്യാനഗർ), ശകുന്തള, ശശികല, പരേതനായ ജയപ്രകാശ്.
