പറവൂര്‍ പൂതക്കുളത്ത് നാടിനെ നടുക്കി ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്നു; ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു, മകന്‍ ഗുരുതര അവസ്ഥയില്‍ ആശുപത്രിയിൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പറവൂര്‍ പൂതക്കുളത്ത് നാടിനെ നടുക്കി ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്നു; ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു, മകന്‍ ഗുരുതര അവസ്ഥയില്‍ ആശുപത്രിയിൽ

കൊല്ലം: പറവൂരില്‍ ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പറവൂര്‍ പൂതക്കുളം കൃഷിഭവനത്തിന് സമീപം ചൊവാഴ്‌ച രാവിലെയാണ് സംഭവം. ശ്രീജു (46) ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്.

പ്രീത (39), ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. പതിനേഴുകാരനായ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയം ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിൻ്റെ നിലയും ഗുരുതരമാണ്. ഇയാള്‍ ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷമാണ് കഴുത്തറുത്തത്.

രാവിലെ വീട് തുറക്കാത്തതിനെ തുറന്ന് അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ പ്രീതയുടെയും ശ്രീനന്ദയുടെയും ജീവന്‍ രക്ഷിക്കാനായില്ല.

ശ്രദ്ധിക്കുക: (ജീവിതത്തിലെ വിഷമ സന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്ക ഉണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ…)

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി )- 048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-0 22-27546669, സ്‌നേഹ (ചെന്നൈ )- 044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്)- 040-66202000).

0Shares