
കാമുകനൊപ്പം ചേർന്ന് മൂന്ന് പിഞ്ചു മക്കളെ പുഴയില്‍ മുക്കിക്കൊന്ന യുവതിയെ പൊലീസ് പിടികൂടി. നാലാമത്തെ മകൻ മരണം അഭിനയിച്ചാണ് ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. യു.പിയിലെ ഔറയ്യ എന്ന സ്ഥലത്താണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം.
ബംബാ നദിയിലെത്തിയ യുവതി രണ്ടുമക്കളെ മുക്കിക്കൊല്ലുകയും മൂന്നാമത്തെ കുട്ടിയായ ഒന്നര വയസുകാരനെ നദിയിലേക്ക് വലിച്ചെറിയുകയും ആയിരുന്നു. കുട്ടികള്‍ക്ക് ലഹരി നല്‍കിയ ശേഷമായിരുന്നു ക്രൂരകൃത്യം നടപ്പിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.

നാലാമൻ മരണം അഭിനയിച്ചാണ് ഇവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടത്. എട്ടു വയസുകാരനാണ് രക്ഷപ്പെട്ടത്. എന്നാല്‍ കൊലപാതകി കുട്ടിയെ പിന്തുടർന്നെങ്കിലും പ്രദേശവാസി രക്ഷിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.
ഭർത്താവിൻ്റെ മരണശേഷം അദ്ദേഹത്തിൻ്റെ സഹോദരനൊപ്പം ആയിരുന്നു യുവതി കഴിഞ്ഞിരുന്നത്. കുഞ്ഞുങ്ങളെ നോക്കാനാവില്ലെന്ന് ഇയാള്‍ പറഞ്ഞതോടെയാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്‌തത്. ബറുവ സ്വദേശിയായ പ്രിയങ്കയും കാമുകൻ ആശിഷുമാണ് പിടിയിലായതെന്ന് എസ്.പി നിഗം പറഞ്ഞു.
