ഓണ്‍ലൈന്‍ കാമുകനെ കാണാന്‍ 5,000 കി.മീ താണ്ടി; 51കാരി എത്തിപ്പെട്ടത് അവയവ മാഫിയയുടെ വലയില്‍, ഒടുവില്‍ മൃതദേഹം കടലില്‍ തള്ളി

  • Post category:international / news
  • Reading time:1 min read
You are currently viewing ഓണ്‍ലൈന്‍ കാമുകനെ കാണാന്‍ 5,000 കി.മീ താണ്ടി; 51കാരി എത്തിപ്പെട്ടത് അവയവ മാഫിയയുടെ വലയില്‍, ഒടുവില്‍ മൃതദേഹം കടലില്‍ തള്ളി

ലിമ / പെറു: സ്വന്തം കാമുകനാല്‍ ദാരുണമായി കൊല്ലപ്പെട്ട യുവതിയുടെ വിവരങ്ങളാണ് പുറത്തുവന്നത്. അവയവ മാഫിയയുടെ കെണിയില്‍ കുടുങ്ങിയ മെക്‌സിക്കന്‍ സ്വദേശിനിയുടെ നരഹത്യ വാര്‍ത്താ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 5,000 കിലോ മീറ്ററുകള്‍ താണ്ടി ആദ്യമായി കാമുകനെ കാണാന്‍ പോയതായിരുന്നു മെക്‌സിക്കന്‍ സ്വദേശിനിയും 51കാരിയുമായ ബ്ലാന്‍ക അരെല്ലാനോ.

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടയാളുമായി പ്രണയത്തിലായ അരെല്ലാനോ അതീവ സന്തോഷത്തിലാണ് വീടുവിട്ടിറങ്ങിയത്. ജൂലൈ അവസാനത്തോടെ അവള്‍ ലിമയിലേക്ക് യാത്ര തിരിച്ചു. മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ പ്രിയതമനായ 37കാരന്‍ ജുവാന്‍ പാബ്ലോയെ കാണുകയെന്ന ഉദ്ദേശ്യം ഒടുവില്‍ നടന്നു.

നവംബര്‍ ഏഴുവരെ കുടുംബവുമായി അരെല്ലാനോ ആശയ വിനിമിയം നടത്തി. അവള്‍ കാമുകനെ കണ്ടുവെന്നും പ്രണയബന്ധം നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും കുടുംബത്തെ അറിയിച്ചു. പിന്നീട് അരെല്ലാനോയെ കുറിച്ച്‌ ഒരു വിവരവുമില്ലായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി.

ഇതിനിടെയാണ് നവംബര്‍ ഒമ്പതിന് പെറുവിലെ ഹുവാച്ചോ ബീച്ച്‌ തീരത്ത് അരെല്ലാനോയുടെ മൃതദേഹം ഒരു മത്സ്യത്തൊഴിലാളി കണ്ടെടുത്തത്. 51കാരിയുടെ മൃതശരീരം ഏറെ വികൃതമായ നിലയിലായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അവളുടെ ആന്തരിക അവയവങ്ങള്‍ നീക്കം ചെയ്യപ്പെട്ടതായി കണ്ടെത്തി. അവയവങ്ങള്‍ എടുത്തുമാറ്റിയതിന് ശേഷം ക്രൂരമായി കൊലപ്പെടുത്തി അരെല്ലാനോയുടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ കാമുകനെ പിടികൂടി അറസ്റ്റ് ചെയ്തു. കുറ്റം നിഷേധിച്ച കാമുകന്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

0Shares