ഹരിത കര്‍മസേന പരപ്പ ബ്ലോക്ക് സംഗമം നടത്തി; ഉദ്ഘാടനം ചെയ്ത് ഇ.ചന്ദ്രശേഖരന്‍ എം. എല്‍. എ

  • Post category:local news
  • Reading time:1 min read
You are currently viewing ഹരിത കര്‍മസേന പരപ്പ ബ്ലോക്ക് സംഗമം നടത്തി; ഉദ്ഘാടനം ചെയ്ത് ഇ.ചന്ദ്രശേഖരന്‍ എം. എല്‍. എ

കാസർകോട്: നാടിൻ്റെ ആരോഗ്യം സംരക്ഷണത്തിന് മുന്‍പില്‍ നടക്കുന്ന സൈന്യമാണ് ഹരിത കര്‍മസേനയെന്ന് ഇ.ചന്ദ്രശേഖരന്‍ എം. എല്‍. എ. ഹരിത കര്‍മസേന പരപ്പ ബ്ലോക്ക് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം. എല്‍. എ. വലിച്ചെറിയല്‍ മുക്ത നാടായി മാറാന്‍ കൂട്ടായ ഇടപെടല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പരപ്പ ബ്ലോക്ക് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി.ബാലഭാസ്‌കരന്‍ മുഖ്യ പ്രഭാഷണം നടത്തി. മുഴുവന്‍ കര്‍മസേന അംഗങ്ങളെയും ഉപഹാരം നല്‍കി ആദരിച്ചു.

നവ കേരള കര്‍മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍, കോടം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് കുത്തിയതോട്ടില്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി.വി.ചന്ദ്രന്‍, രജിനി കൃഷ്ണന്‍, ബ്‌ളോക്ക് മെമ്പര്‍ പത്മകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കെ.സുമേഷ് കുമാര്‍ സ്വാഗതവും ജി. ഇ. ഒ ബിജുകുമാര്‍ നന്ദിയും പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറിമാര്‍ പ്രശ്‌നങ്ങളും നേട്ടങ്ങളും അവതരിപ്പിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി ഘോഷയാത്ര അരങ്ങേറി. പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും കലാപരിപാടികളും സംഗമത്തിൻ്റെ ഭാഗമായി നടന്നു.

0Shares