കുഞ്ഞിലയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടിയും

  • Post category:entertainment
  • Reading time:1 min read
You are currently viewing കുഞ്ഞിലയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടിയും

കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയിൽ നിന്ന് തന്‍റെ സിനിമയെ ഒഴിവാക്കിയതിൽ പരസ്യമായി പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസിലാമണിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. മേളയിൽ സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മുൻകൂട്ടിപ്പറഞ്ഞവർ ‘അസംഘടിതർ’ എന്ന സിനിമയ്ക്ക് ഇടം നൽകാത്തതിൽ അതിശയിക്കാനില്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തന്‍റെ സിനിമയായ അസംഘടിതർ ഒഴിവാക്കിയതിനെതിരെയായിരുന്നു കുഞ്ഞിലയുടെ പ്രതിഷേധം. അതേസമയം, അടിമകൾ ചെരുപ്പ് നക്കേണ്ടത് അവരുടെ വിധിയാണെന്നും ഹരീഷ് വിമർശിച്ചു.

“കുഞ്ഞില, കെ.കെ.രമ, ആനി രാജ, രണ്ട് ദിവസത്തിനകം കേരളത്തിന്‍റെ ഭരണ കുട ഫാസിസത്തിൽ, അധികാരത്തിന്‍റെ അഹങ്കാരത്തിൽ അപമാനിതരായ മൂന്ന് സ്ത്രീകൾ. അസംഘടിതർ സമീപകാലത്ത് നാം കണ്ട ഏറ്റവും ശക്തമായ ഫെമിനിസ്റ്റ് സിനിമകളിൽ ഒന്നായിരുന്നു. കോഴിക്കോട് കൊളാബിയിൽ സവർണ്ണ തുപ്പൽ മാത്രം മതിയെന്ന് കരുതുന്നവർ വനിതാ ചലച്ചിത്ര മേളയിൽ അസംഘടിതർക്ക് ഇടം നൽകാത്തതിൽ അതിശയിക്കാനില്ല” ഹരീഷ് കുറിച്ചു.

0Shares