മന്ത്രവാദിയാണെന്ന് പരിചയപ്പെടുത്തല്‍; പരിചയം സ്ഥാപിച്ച്‌ സ്ത്രീകളെ പീഡിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കും; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing മന്ത്രവാദിയാണെന്ന് പരിചയപ്പെടുത്തല്‍;  പരിചയം സ്ഥാപിച്ച്‌ സ്ത്രീകളെ പീഡിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കും; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

മന്ത്രവാദിയാണെന്നും പറഞ്ഞുകൊണ്ട് പരിചയം സ്ഥാപിച്ച്‌ സ്ത്രീകളെ പീഡിപ്പിക്കുകയും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്യുന്നയാള്‍ പിടിയില്‍. മലപ്പുറം പുത്തൂര്‍ പുതുപ്പള്ളി പാലക്കവളപ്പില്‍ ശിഹാബുദ്ദീനാ (37) ണ് അറസ്റ്റിലായത്. ഇയാളുടെ പേരില്‍ 40 ല്‍ അധികം കേസുകളാണ് വിവിധ ജില്ലകളിലായിട്ടുള്ളത്.

മന്ത്രവാദവും മറ്റും നടത്തുന്ന ഉസ്താദാണെന്ന് പറഞ്ഞാവും ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. തുടര്‍ന്ന് ചികിത്സക്കെന്നും മറ്റും പറഞ്ഞ് സ്വര്‍ണവും പണവും കൈക്കലാക്കലും ചിലരെ ബലാത്സം​ഗത്തിന് ഇരയാക്കി ഭീഷണിപ്പെടുത്തുകയുമാണ് ഇയാള്‍ ചെയ്യാറുള്ളത്. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ മാതാവിനോട് സൗഹൃദം പുലര്‍ത്തിയ ശേഷം അവരുടെ മകളെ മന്ത്രവാദ ചികിത്സ ചെയ്യാനാണെന്നു പറഞ്ഞു പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

0Shares