
കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് ട്രസ്റ്റിയാണെന്നും ദേവന്‍റെ സ്വത്ത് ക്ഷേത്രാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദേവസ്വം നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘനകളുടെ ഹര്‍ജികളിലാണ് കോടതി ഇടപെടല്‍. ദേവസ്വം ഫണ്ട് മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന ഡിവിഷന്‍ ബഞ്ചിന്‍റെ മുന്‍കാല വിധി ഫുള്‍ ബെഞ്ച് അസാധുവാക്കി. ഹര്‍ജികള്‍ തീര്‍പ്പാക്കാനായി ഡിവിഷന്‍ ബഞ്ചിലേക്ക് വിടുകയും ചെയ്തു.
