
കാസര്‍കോട്: തെരഞ്ഞെടുപ്പിന് മുന്നോടിയായി തോക്ക് ലൈസന്‍സ് ഉള്ള എല്ലാവരും തോക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നവംബര്‍ 16 നകം സറണ്ടര്‍ ചെയ്യണം. തോക്ക് സറണ്ടര്‍ ചെയ്താല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന രസീത് കളക്ടറേറ്റിലെ എ.ഡി.എമ്മിന്‍റെ ഓഫീസിലേക്ക് ഇ-മെയില്‍ മുഖാന്തിരമോ,( kascoll.ker@nic.in ) നേരിട്ടൊ ഹാജാക്കണം.

തോക്ക് സറണ്ടര്‍ ചെയ്യുന്നതില്‍, ഉദാസീനത കാണിച്ചാല്‍, തോക്ക് ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
